Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനേഴുകാരിയെ അച്ഛനും കൂട്ടുകാരായ പോലീസുകാരും പീഡിപ്പിക്കുന്നതായി അമ്മ! സംഭവം കൊച്ചിയില്‍...

അങ്കമാലി തുറവൂര്‍ സ്വദേശിനിയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചി: പതിനേഴുകാരിയായ മകളെ അച്ഛനും കൂട്ടുകാരായ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുന്നതായി അമ്മയുടെ പരാതി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെയാണ് അമ്മ പരാതി നല്‍കിയത്. പതിനേഴുകാരിയായ മകളെ, അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പോലീസുദ്യോഗസ്ഥരും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് പരാതി.

അങ്കമാലി തുറവൂര്‍ സ്വദേശിനിയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുരക്ഷ അടിയന്തരമായി ഏറ്റെടുക്കാന്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ എറണാകുളത്തെ ക്യാംപ് ഓഫീസിലെത്തിയാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്.

തന്നെയും ഉപദ്രവിക്കുന്നു...

തന്നെയും ഉപദ്രവിക്കുന്നു...

വര്‍ഷങ്ങളായി ഭര്‍ത്താവ് തന്നെയും മകളെയും ഉപദ്രവിക്കുന്നുണ്ടെന്നാണ് അങ്കമാലി സ്വദേശിനി പരാതിയില്‍ പറയുന്നത്. പതിനേഴുകാരിയായ മകളെ ഭര്‍ത്താവിന്റെ കൂട്ടുകാരായ പോലീസുകാരും ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും ആരോപണമുണ്ട്. മകളെ ഭര്‍ത്താവില്‍ വിട്ട് കിട്ടണമെന്നും സ്ത്രീ ആവശ്യപ്പെട്ടു.

കമ്മീഷന്റെ അടിയന്തര നിര്‍ദേശം...

കമ്മീഷന്റെ അടിയന്തര നിര്‍ദേശം...

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായി ആരോപിച്ച് കുട്ടിയുടെ അമ്മയാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസിന് പരാതി നല്‍കിയത്. എറണാകുളത്തെ ക്യാംപ് ഓഫീസിലെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ സുരക്ഷ അടിയന്തരമായി ഏറ്റെടുക്കാന്‍ കമ്മീഷന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിറ്റിംഗില്‍ പരിഗണിക്കും...

സിറ്റിംഗില്‍ പരിഗണിക്കും...

ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരവും ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുക്കാനും കമ്മീഷന്‍ ഉത്തരവിട്ടുണ്ട്. ആലുവ റെസ്റ്റ് ഹൗസില്‍ മാര്‍ച്ച് എട്ടിന് നടക്കുന്ന സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+