സ്വന്തം മകളെ പിതാവ് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു
മലപ്പുറം: ഒരു പിതാവിനും തന്റെ മകളോട് ഇങ്ങനെ ചെയ്യാനാകരുത്... സ്വന്തം കുഞ്ഞിനോടെന്നല്ല, ഒരു കുഞ്ഞിനോടും ആരും ഇങ്ങനെ ചെയ്യരുത്...
സ്വന്തം കുഞ്ഞിനെ തിളച്ച എണ്ണയൊഴിച്ച പിതാവിന്റെ വാര്‍ത്തയാണ് മലപ്പുറത്ത് നിന്ന് വരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകം അറിയുന്നത്.

കരിപ്പൂര്‍ സ്വദേശിയായ ഹക്കീം അണ് എട്ട് വയസ്സുകാരിയായ മകളുടെ മേല്‍ തിളച്ച എണ്ണയൊഴിച്ചത്. ശരീരം മുഴുവന്‍ പൊള്ളി പഴുത്ത് ചികിത്സയിലാണ് പെണ്‍കുട്ടി ഇപ്പോഴും.
മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വിവരമറിഞ്ഞിട്ടും വേണ്ട രീതിയില്‍ നടപടികളെടുത്തിരുന്നില്ല. ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇരുകൂട്ടരും രംഗത്തെത്തിയിട്ടുണ്ട്.
കുട്ടിയുടെ മാതാവിന്റെ കുടുംബമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതൃവീടിനടുത്തുള്ള ആശുപത്രിയില്‍ ആയിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ വിദഗ്ധ ചികിത്സ നല്‍കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ രണ്ട് ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവഴിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടയിലെ മാംസമെടുത്താണ് നെഞ്ചില്‍ ഗുരുതരമായി പൊള്ളലേറ്റ സ്ഥലത്ത് ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചിരിക്കുന്നത്.
സംഭവം നടന്നതിന് ശേഷം പിതാവ് സ്ഥലം വിട്ടിരിക്കുകയാണ്. പെണ്‍കുട്ടി മൊഴി നല്‍കാത്തതിനാണ് ഹക്കീമിനെതിരെ കേസെടുക്കാത്തതെന്നാണ് പോലീസിന്റെ ഭാഷ്യം. വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications