കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍മക്കളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Google Oneindia Malayalam News

കൊല്ലം: മൂന്ന് പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കലില്‍ മാസങ്ങളോളമാണ് ഇയാള്‍ പെണ്‍മക്കളെ ലൈംഗീകമായി പീഡിപ്പിച്ചത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

ഷൂ വാങ്ങി തരാമെന്ന് പറഞ്ഞ് 6 വയസ്സുകാരിയെ പുഴയിലെറിഞ്ഞത് പിതാവ്!!ഷൂ വാങ്ങി തരാമെന്ന് പറഞ്ഞ് 6 വയസ്സുകാരിയെ പുഴയിലെറിഞ്ഞത് പിതാവ്!!

നന്നായി പഠിക്കുന്ന മൂന്ന് കുട്ടികളും പഠിത്തത്തില്‍ ശ്രദ്ധിക്കാതെ വന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. മാസങ്ങളോളം പിതാവ് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കൗണ്‍സിലിങ്ങില്‍ അറിയാന്‍ സാധിച്ചത്.

Rape

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സ്‌കൂളില്‍ നിന്ന് വിവരം അറിയിക്കുകയും അവര്‍ പോലീസീനെ അറിയിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൂന്ന് പെണ്‍മക്കളെയും ഇയാള്‍ തുടര്‍ച്ചായി പീഡിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭയം കാരണം കുട്ടികള്‍ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.

മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്യുന്നത് എതിര്‍ത്തില്ല, പക്ഷെ...മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്യുന്നത് എതിര്‍ത്തില്ല, പക്ഷെ...

ജോലി ആവശ്യാര്‍ത്ഥം കുട്ടികളുടെ അമ്മ വിദേശത്താണ്. ഈ അവസരം മുതലെടുത്താണ് ഇയാള്‍ മക്കളെ പീഡിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിക്കാറില്ല. കുട്ടികള്‍ ക്ലാസില്‍ മൂകരായി ഇരിക്കുകയും ചെയ്തതോടെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ രഹസ്യമായി കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു.

English summary
Father raped daughters in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X