ലഹരി മൂത്താൽ മകളാണെന്ന് മറക്കും! എടപ്പാളിൽ 54കാരനായ പിതാവ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി...
ഗർഭിണിയായ യുവതിയെ ദിവസങ്ങൾക്ക് മുൻപാണ് വട്ടംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലപ്പുറം: എടപ്പാളിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 54കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയും എടപ്പാൾ വട്ടംകുളം ചിറ്റഴിക്കുന്നിൽ താമസക്കാരനുമായ 54കാരനെയാണ് പൊന്നാനി സിഐയുടെയും ചങ്ങരംകുളം എസ്ഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഗർഭിണിയായ യുവതിയെ ദിവസങ്ങൾക്ക് മുൻപാണ് വട്ടംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി വിവാഹം കഴിച്ചിട്ടില്ലെന്ന് മനസിലാക്കിയ ഡോക്ടർ, സംഭവത്തിൽ അസ്വഭാവികത തോന്നിയതിനാൽ
പോലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും കഴിഞ്ഞദിവസം ആശുപത്രിയിലെത്തി. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ ചൈൽഡ് ലൈൻ പ്രവർത്തകർ കേസെടുത്തില്ല.

ആശുപത്രിയിൽ...
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഗർഭിണിയായ യുവതിയെ വട്ടംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡോക്ടർ...
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വിവാഹിതയാണെന്നാണ് ജീവനക്കാരും ഡോക്ടർമാരും വിചാരിച്ചത്. എന്നാൽ കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് യുവതി വിവാഹിതയല്ലെന്ന കാര്യം ഡോക്ടർമാർക്ക് മനസ്സിലായത്.

പോലീസിനെ...
വിവാഹിതയല്ലാത്ത യുവതി ഗർഭിണിയായ സംഭവത്തിൽ അസ്വഭാവികത തോന്നിയ ഡോക്ടർമാരാണ് പോലീസിനെ വിവരമറിയിച്ചത്.

മൊഴി...
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വനിതാ സിവിൽ പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ യുവതിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് പുറത്തറിയുന്നത്.

ലഹരിക്കടിമ..
ലഹരി വസ്തുക്കൾക്ക് അടിമയായ പിതാവ് കഴിഞ്ഞ മാർച്ച് മാസം മുതൽ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നാണ് യുവതി പോലീസിന് മൊഴി നൽകിയത്.

അന്ന് പ്രായപൂർത്തിയായിട്ടില്ല...
മാസങ്ങളോളം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ആദ്യമായി പീഡനത്തിനിരയാക്കിയ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

അറസ്റ്റിൽ..
മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 54കാരനായ പിതാവിനെ പൊന്നാനി സിഐയുടെ നിർദേശപ്രകാരം ചങ്ങരംകുളം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

റിമാൻഡിൽ..
പോലീസ് പിടിയിലായ പ്രതിയെ കഴിഞ്ഞദിവസം പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications