സ്വന്തം മകളെ ലൈംഗികമായി ഉപയോഗിച്ച പിതാവ് പിടിയില്‍
തളിപ്പറമ്പ്: സ്വന്തം മകളെ ലൈംഗികമായി ഉപയോഗിച്ച പിതാവ് പിടിയില്‍. സംരക്ഷിച്ചു പാലിക്കേണ്ടവര്‍ തന്നെ ഉപദ്രവകാരിയാകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് എവിടെയാണ് സുരക്ഷിതത്വം. അമ്മയും അച്ഛനും പീഡിപ്പിക്കുന്നു എന്ന മനുഷ്യത്വ രഹിതമായ കാഴ്ചകളും വാര്‍ത്തകളും ആണ് ഓരോ ദിനം പുലരുമ്പോഴും കേള്‍ക്കേണ്ടി വരുന്നത്. അത്തരം ഒരു നീജമായ പ്രവൃത്തിയ്ക്കു ഇരയാകേണ്ടി വന്ന പെണ്‍കുട്ടിയുണ്ട് തളിപ്പറമ്പില്‍.
മൂന്നു വര്‍ഷമായി അച്ഛന്റെ പീഡനങ്ങള്‍ക്കു ഇരയാകേണ്ടി വന്ന പെണ്‍കുട്ടി. മകളെ ലൈംഗികമായി ഉപയോഗിക്കുകയും പലര്‍ക്കും കാഴ്ച വെച്ച് പണം വാങ്ങിക്കുകയും ചെയ്ത പിതാവിനെ ആണ് പോലീസ് അറസ്റ്റ്് ചെയ്തത്. കുപ്പം മുക്കുന്ന് സ്വദേശിനി നല്‍കിയ പരാതിയില്‍ ആണ് മദ്ധ്യവയസ്‌ക്കനെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എസ്.ഐ വിനോദ്കുമാര്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അച്ഛന്റെ ഈ ക്രൂരത ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് ഈ പെണ്‍കുട്ടിക്ക്. വീട്ടില്‍ നിന്നും തന്നെ ജ്യൂസ് തന്ന് മയക്കി പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പെണ്‍കുട്ടി പറയുന്നു. ഇതു കൂടാതെ അച്ഛന്റെ സുഹൃത്തുക്കള്‍ക്കു കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
കല്ല്യാണം കഴിപ്പിക്കാതെ കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു. ഇത്ര നാളും പേടിച്ചാണ് ഇതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ കുട്ടി മടിച്ചത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.












Click it and Unblock the Notifications