മൂന്നരവയസ്സുകാരിയോട് പിതാവിന്റെ ക്രൂരത: പീഡനക്കേസില്‍ കുടുങ്ങിയത് പിതാവും ബന്ധുവും

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛനും ബന്ധുവും അറസ്റ്റിൽ. അമ്മ വീട്ടിലില്ലാത്ത സമയത്ത് ബന്ധുവും പിതാവും കൂടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ജില്ലയിലെ ചിങ്ങവനത്താണ് സംഭവം. ചങ്ങനാശ്ശേരി പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡിൽ‍ വിട്ടയച്ചിട്ടുണ്ട്.

 minor-girl

അംഗൻവാടിയിൽ വച്ച് പെണ്‍കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റമാണ് സംഭവം പുറത്തറിയുന്നതിന് വഴിവെച്ചത്. കുട്ടിയിൽ നിന്നും അംഗണ്‍വാടി ടീച്ചറാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് നേരെ പലതവണ ലൈംഗികാതിക്രമം ഉണ്ടായതായി കണ്ടെത്തിയത്. അതേസമയം പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. കുട്ടിയുടെ അമ്മയില്ലാത്ത സമയംനോക്കിയാണ് ഉപദ്രവിച്ചതെന്നും പ്രതികൾ‍ സമ്മതിച്ചിട്ടുണ്ട്.

English summary
Father and relative arrested for misbehave with three and half year old girl. Police charges case against them under POCSO act.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്