കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരും തിരുത്താം

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റില്‍ വരുന്ന ചെറിയ അപാകതകള്‍ പോലും പരിഹരിക്കുന്നത് എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് പിതാവിന്റെ പേര് വരെ തിരുത്തുന്നതിന് സൗകര്യം വന്നിരിക്കുന്നത്. ഡി എന്‍ എ സര്‍ട്ടിഫിക്കറ്റ് റിപ്പോര്‍ട്ടിന്റെ സഹായത്തോടെ പിതാവിന്റെ പേര് നിഷ്പ്രയാസത്തില്‍ ഇപ്പോള്‍ തിരുത്താം.

അവിഹിത ബന്ധത്തിലൂടെയോ മറ്റേതെങ്കിലും സാഹര്യത്തിലോ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പിതാവിന്റെ കോളത്തില്‍ പേരുകള്‍ വ്യക്തമാക്കാറില്ല. ഇത്തരം സാഹചര്യത്തെ മറിക്കടക്കാനാണ് പുതിയ നിയമം ഒരുക്കിയിരിക്കുന്നത്.

31-birth-certificate

ഗവണ്‍മെന്റ് അംഗീകൃത ലബോറട്ടറിയില്‍ നിന്നും ഡി എന്‍ എ പരിശോധനാ സര്‍ട്ടിഫിക്കറ്റ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ പിതാവിന്റെ കോളം ഇനി ഒഴിച്ചിടേണ്ട കാര്യമില്ല. യാതൊരു അപേക്ഷയുടെയും ആവശ്യം ഇല്ലാതെ തന്നെ കോളത്തില്‍ പേര് ഫില്‍ ചെയ്യാവുന്നതാണ്.

പിതാവിന്റെ പേര് തിരുത്തുന്നതില്‍ പല സ്ഥലങ്ങളില്‍ നിന്നായി ഉയര്‍ന്നു വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ പുതിയ നിയനം ഇറക്കിയത്. 2014 ല്‍ മലപ്പുറം മുന്‍സിപ്പാലിറ്റി റെജിസ്ട്രാര്‍ ആണ് ഇത് സംബന്ധിച്ച ആദ്യത്തെ കത്ത് അധികാരികള്‍ക്ക് അയച്ചത്. തിരുവനന്തപുരം ജില്ലയില്‍ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ജനിച്ച ഇരട്ടകുട്ടികളുടെ പിതാവിന്റെ പേര് തിരുത്തുന്നതിന് യുവതി പരാതി നല്‍കിയിരുന്നു.

കുട്ടിയുടെ പിതാവ് ആരെന്ന് വ്യക്തമായി തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ ആര്‍ക്കും ഇനി പിതാവിന്റെ പേര് നാമനിര്‍ദേശം ചെയ്യാത്ത ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാകില്ല.

English summary
father's name can be changed in birth certificate on basis of DNA test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X