Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷ് മുമ്പും കുട്ടിയെ പീഡിപ്പിച്ചിരുന്നു, എല്ലാത്തിനും കൂട്ട് ചെറിയമ്മ തന്നെ

കൊല്ലം : അഞ്ചല്‍ ഏരൂരില്‍ രണ്ടം ക്ലാസുകാരിയെ ചെറിയച്ഛന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടിയുടെ പിതാവ്. മുമ്പും രാജേഷ് കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. ഇക്കാര്യം ചെറിയമ്മയ്ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ മറച്ചുവച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നാട്ടുകാരും ഇക്കാര്യം ആരോപിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് കുട്ടിയുടെ മൃതദേഹം ഇവരുടെ വീട്ടില്‍ ദഹിപ്പിക്കാന്‍ അനുവദിക്കാതിരുന്നത്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും നേരേ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മയും സഹോദരിയും പ്രതിയായ രാജേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

അഞ്ചല്‍ ഏരൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ പിതാവ്. പ്രതി രാജേഷ് മുമ്പും മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മനോജ് പറയുന്നത്.

ചെറിയമ്മ കൂട്ട്

ചെറിയമ്മ കൂട്ട്

ഇക്കാര്യം കുട്ടിയുടെ ചെറിയമ്മയ്ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം ഇവര്‍ മറച്ചു വയ്ക്കുകയായിരുന്നുവെന്നും മനോജ് പറയുന്നു. രാജേഷിന്റെ രണ്ടാം ഭാര്യയാണ് പെണ്‍കുട്ടിയുടെ ചെറിയമ്മ.

നീതികിട്ടും വരെ പൊരുതും

നീതികിട്ടും വരെ പൊരുതും

മകള്‍ക്ക് നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം നടത്താനാണ് പിതാവിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ ചെറിയമ്മ എല്ലാം മറച്ചു വച്ചതിനാലാണ് മകള്‍ അതിദാരുണമായി കൊല്ലപ്പെട്ടതെന്നും പിതാവ് പറഞ്ഞു.

അറിയാമായിരുന്നു

അറിയാമായിരുന്നു

രാജേഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുളത്തൂപ്പുഴയിലെ ഏറ്മാടത്തെ കുറിച്ച് ചെറിയമ്മയ്ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇവര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചില്ലെന്നും മനോജ് ആരോപിക്കുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും മനോജ്.

പ്രതിഷേധത്തിനിടെ

പ്രതിഷേധത്തിനിടെ

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പിതാവിന്റെ വെളിപ്പെടുത്തല്‍.

മാതാവിനെതിരെ

മാതാവിനെതിരെ

പെണ്‍കുട്ടിയുടെ മാതാവിനെതിരെയും ചെറിയമ്മയ്‌ക്കെതിരെയും ആക്രമണം ഉണ്ടായി. കുട്ടിയുടെ മൃതദേഹം കാണാന്‍ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ അനുവദിച്ചില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ വീട്ടിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

നാട്ടുകാരും

നാട്ടുകാരും

കുട്ടി നേരത്തെ പീഡിപ്പിക്കപ്പെട്ടിരുന്നതായി നാട്ടുകാരും ആരോപിക്കുന്നുണ്ട്. മാതാവിനെയും സഹോദരിയെയുമാണ് ഇതില്‍ ഇവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. എല്ലാം ഇവര്‍ മറച്ചു വയ്ക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

പങ്ക് അന്വേഷിക്കണം

പങ്ക് അന്വേഷിക്കണം

കുട്ടി മരിച്ച ശേഷവും അമ്മയും സഹോദരിയും രാജേഷിനെ തള്ളിപ്പറയാന്‍ തയ്യാറാകാതിരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. കുട്ടിയുടെ മരണത്തില്‍ മാതാവിനും സഹോദരിക്കുമുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+