കുടുംബ വഴക്കിനെ തുടർന്ന് അച്ഛന്റെ വെടിയേറ്റ മകൻ മരിച്ചു!! അച്ഛൻ അറസ്റ്റിൽ!!
വയറിൽ മൂന്നിടത്ത് വെടിയേറ്റിരുന്നു. ഇതിനെ തുടർന്ന് വൃക്ക തകരാറിലായതാണ് മരണകാരണം.സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ പിതാവ് അച്ചൻകുഞ്ഞിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: ഇടുക്കി സൂര്യ നെല്ലിയിൽ കുടുംബ വഴക്കിനെ തുടർന്ന് പിതാവിന്റെ വെടിയേറ്റ മകൻ മരിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനുവാണ് മരിച്ചത്. ശനിയാഴ്ചയാണ് ബിനുവിന് വെടിയേറ്റത്. വയറിലായിരുന്നു വെടിയേറ്റത്.
വയറിൽ മൂന്നിടത്ത് വെടിയേറ്റിരുന്നു. ഇതിനെ തുടർന്ന് വൃക്ക തകരാറിലായതാണ് മരണകാരണം.സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ പിതാവ് അച്ചൻകുഞ്ഞിനെ പോലീസ് അറസ്റ്റ് ചെയ്തു.

ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചായിരുന്നു അച്ചൻകുഞ്ഞ് വെടിവച്ചത്. തോക്കും പോലീസ് പിടിച്ചെടുത്തു. സ്ഥിരമായി മദ്യപിച്ചെത്താറുള്ള അച്ചൻ കുഞ്ഞ് റിസോർട്ട് ജീവനക്കാരനായ ഇളയ മകന്റെ ഭാര്യയുമായി വഴക്കാറുണ്ടായിരുന്നു. ശനിയാഴ്ചയും വഴക്കിടുന്നതിനിടെ ഇടപെട്ടതിനെ തുടർന്നാണ് ബിനുവിനെ വെടിവച്ചത്.
ഇളയമകന്റേത് പ്രണയ വിവാഹമായിരുന്നു. ഇത് അച്ചൻകുഞ്ഞിന് ഇഷ്ടമില്ലായിരുന്നു. ഇതിനെ തുടർന്നായിരുന്നു വഴക്ക്. വഴക്ക് മൂർച്ഛിച്ചതോടെയായിരുന്നു ബിനു ഇടപെട്ടത്. ഇതിനിടെ അടുക്കളയിൽ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് അച്ചൻകുഞ്ഞ് ബിനുവിനെ വെടിവയ്ക്കുകയായിരുന്നു. അയൽവാസികളാണ് ബിനുവിനെ ആശുപത്രിയിലെത്തിച്ചത്.
ഇതിനു പിന്നാലെ അച്ചൻ കുഞ്ഞ് ഒളിവിൽ പോയിരുന്നു. എന്നാൽ പോലീസ് പിടികൂടുകയായിരുന്നു. മരിച്ച ബിനു അവിവാഹിതനാണ്. സംഭവം നടക്കുമ്പോൾ ഇളയ മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications