കുടുംബവഴക്കിനെ തുടര്‍ന്ന് മകനെ വെടിവച്ചു, മകന്‍ മരിച്ചെന്ന് കരുതി പിതാവ് ആത്മഹത്യ ചെയ്തു
മകനെ വെടിവച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. അങ്കമാലിയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മകനെ വെടിവച്ചത്.
അങ്കമാലി :കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ പിതാവ് വെടിവച്ചു. മകന്‍ മരിച്ചെന്ന് കരുതി സ്വയം വെടിവച്ച് പിതാവ് ആത്മഹത്യ ചെയ്തു. അയ്യമ്പുഴ കാവുങ്ങല്‍ വീട്ടില്‍ മാത്യുവാണ് മരിച്ചത്.
മകനെ ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ച് വെടിവച്ച ശേഷം മാത്യു ആത്മഹത്യ ചെയ്യുകയായിരുന്നു. പരുക്കേറ്റ മകന്‍ മനുവിനെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുവിന്റെ തലയ്ക്കാണ് വെടിയേറ്റത്. പരുക്ക് ഗുരുതരമല്ല.

ഞായറാഴ്ച രാവിലെയാണ് സംഭവം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മാത്യു. ബാങ്ക് ജീവനക്കാരനായതു കൊണ്ട് ലൈസന്‍സുള്ള തോക്ക് മാത്യുവിന്റെ കൈവശമുണ്ടായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മനുവിനെ മാത്യു വെടിവച്ചത്. ഇതിനു ശേഷം മാത്യു സ്വയം വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications