Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ വെടിവച്ചത് അമ്മയെ കണ്ടതിന്?

Murder
ഓയൂര്‍: വര്‍ഷങ്ങളായി പിണങ്ങിക്കഴിയുന്ന തന്റെ ഭാര്യയെ കാണാന്‍ പോയതിനാണ് കൊല്ലത്ത് അച്ഛന്‍ മകളെ വെടിവച്ചത്. മെഡിക്കല്‍ കൊളെജില്‍ ട്യൂട്ടറായ യുൂവതിയുടെ നെഞ്ചിനായിരുന്നു വെടിയേറ്റത്. മെഡിക്കല്‍ കൊളെജ് ആശുപത്രിയിലാണ്. ഇവരെ പ്രവേശിപ്പിച്ചത്.റോയി ചെറിയാന്‍(62) എന്നയാളാണ് മകളായ റോണി ചെറിയാന്‍ (24) നെ വെടിവച്ചത്.

റോയി ചെറിയാന്‍ ഭാര്യ ആന്‍സിയുമായി 24 വര്‍ഷമായി പിണങ്ങി കഴിയുകയാണ്. ഭാര്യ മാനസികരോഗിയാണെന്ന് റോയി ചെറിയാന്‍ കോടതിയില്‍ കോടതിയില്‍ സമര്‍ത്ഥിയ്ക്കുകയും റോണിയുടെ സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു. റോണിയെ വളര്‍ത്തിയതും പഠിപ്പിച്ചതും റോയി ചെറിയാനാണ്.

എറണാകുളം സ്വദേശികളാണ് ഇവര്‍. കൊല്ലം അസീസിയ മെഡിക്കല്‍ കൊളെജില്‍ ട്യൂട്ടറായി ജോലി കിട്ടിയതോടെയാണ് ഇവര്‍ മിയ്യണ്ണൂരിലേക്ക് താമസം മാറുന്നത്. നാല് ദിവസം മുന്‍പ് റോണി അമ്മയെത്തേടി എറണാകുളത്തേയ്ക്ക് പോയി. മകളെ കാണാനില്ലെന് കാട്ടി റോയി ചാത്തന്നൂര്‍ പൊലീസില് പരാതി നല്‍കി. തുടര്‍ന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജാരായി. ഇവരെ കരുനാഗപ്പള്ളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഒരുദിവസം അമ്മയോടൊപ്പം താമസിയ്ക്കാന്‍ യുവതിയ്ക്ക് കോടതി അനുമതി നല്‍കി.

ശനിയാഴ്ട കൗണ്‍സിലിംഗിന് മൂവരും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശനിയാഴ്ച അച്ഛനും മകളും തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. മകള്‍ അമ്മയോടൊപ്പം പോകുമെന്ന ഭയവും സംശയവുമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് സംശയം. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇത് വരെയും കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+