വഴക്കിനിടെ മകനെ പുറത്തേയ്‌ക്കെറിഞ്ഞു, രണ്ടര വയസ്സുകാരൻ തല തകര്‍ന്ന് മരിച്ചു!!
സംഭവം നടന്ന ഉടന്‍ ഇയാള്‍ നാടുവിട്ട് പോയതായിരുന്നു, പിന്നീട് മകന്‍ മരിച്ചതറിയാതെ തിരികെ എത്തി.
കിരാലൂര്‍; ഭാര്യയുമായി വഴക്ക് കൂടുന്നതിനിടേ ഉറങ്ങി കിടക്കുകയായിരുന്ന് മകനെ പുറത്തേയ്‌ക്കെറിഞ്ഞ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലം സ്വദേശി ആനന്ദാണ് അറസ്റ്റിലായത്. സംഭവം നടന്ന ഉടന്‍ ഇയാള്‍ നാടുവിട്ട് പോയതായിരുന്നു, പിന്നീട് മകന്‍ മരിച്ചതറിയാതെ തിരികെ എത്തുകയായിരുന്നു.

നാട്ടുകാര്‍ പിടികൂടിയാണ് ഇയാളെ പോലീസില്‍ ഏൽപ്പിച്ചത്. ഫെബ്രുവരി 26നാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ ആനന്ദ് ഭാര്യ നാഗമ്മയുമായി വഴക്കിടുന്നതിന് ഇടേ ഉറങ്ങി കിടക്കുകയായിരുന്ന മകന്‍ മരുതപാണ്ടിയെ വീടിന് പുറത്തേയ്ക്ക് എറിയുകയായിരുന്നു. വീടിന്റെ ചവിട്ടുപടിയില്‍ തലയിടിച്ചുവീണ കുട്ടിയുടെ തലച്ചോര്‍ വരെ പുറത്തുവന്നു.

കുട്ടിയെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിന് ശേഷം ആനന്ദ് തമിഴ്‌നാട്ടിലേക്ക് കടന്നു. മകന് പരിക്കു പറ്റിയിട്ടേ ഉണ്ടാകൂ എന്നാണ് ഇയാള്‍ വിചാരിച്ചിരുന്നത്. ഇത് അനുസരിച്ചാണ് മറ്റൊരു തമിഴ് യുവാവിനൊപ്പം കിരാലൂരെ വീട്ടിലെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications