പത്തനംതിട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച അച്ഛന് 107 വർഷം കഠിന തടവ്
പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പോക്സോ കോടതിയുടേതാണ് വിധി. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് പ്രതി പീഡിപ്പിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടി അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ശരീരത്തിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ചത് കുത്തിപരിക്കേൽപ്പിച്ചതായും കണ്ടെത്തിയിരുന്നു.













Click it and Unblock the Notifications