ബെക്കില് കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്റെ മൊഴി പുറത്ത്
മലപ്പുറം എടയാറ്റൂരില്‍ നിന്ന് കാണാതായ ഒന്‍പതുവയസ്സുകാരനെ പിത്യസഹോദരന് കടലുണ്ടിപ്പുഴയില്‍ തള്ളിയിട്ടു കൊന്നതാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഈ മാസം 13 നാണ് മുഹമ്മദ് ഷഹീനെ കാണാതാവുന്നത്. കുട്ടിക്കായി നാടാകെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിരച്ചിലിനിടെ മുഹമ്മദ് ഷഹിന്റെ ബാഗും ചെരിപ്പും കടലുണ്ടി പുഴയുടെ സമീപത്ത് നിന്നും ലഭിച്ചതിനാല്‍ പുഴയിലും തിരച്ചില്‍ നടത്തിയിരുന്നു.
രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഷഹീന്റെ പിതൃസഹോദരനെ പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരന് സലാമിന്റെ കയ്യിലെ പണം തട്ടിയെടുക്കാനായിരുന്നു പ്രതി മുഹമ്മദ് കുട്ടിയെ തട്ടിയെടുത്തത്. പിന്നീട് കുട്ടിയെ ഇയാള്‍ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസിനോട് പ്രതി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി.

പ്രളയത്തിനിടെ
കേരളം ഒന്നടങ്കം പ്രളയത്തിന്റെ കെടുതിയില്‍ നില്‍ക്കുമ്പോഴായിരുന്നു എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍ സലാം-ഹസീന ദമ്പതികളുടെ മകനായ മുഹമ്മദ് ഷഹീനെ കാണാതാവുന്നത്. കൂട്ടിയെ കാണാതായത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ നില്‍ക്കേ ഈ സംഭവത്തിന് അധികപ്രാധാന്യം നല്കാന് ആദ്യഘട്ടതില്‍ നടപടികളുണ്ടായില്ല.

സിസിടിവി ദൃശ്യങ്ങല്‍
ഒടുവില്‍ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ച് നടത്തിയ വിശദമയാ അന്വേഷങ്ങള്‍ക്കൊടുവിലാണ് പ്രതി പിടിയിലാവുന്നത്. കുട്ടിയെ കാണാതായ പ്രദേശത്തിന്റെ 20 കീലോമീറ്റര്‍ പരിധിയിലെ റോഡരികില്‍ സ്ഥാപിച്ച ക്യാമറകള്‍ പോലീസ് അരിച്ചു പെറുക്കിയതിലൂടെയാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിക്കുകയായിരുന്നു.

ഹെല്‍മെറ്റ് ധരിപ്പിച്ച്
ഒരാള്‍ കുട്ടിയെ ഹെല്‍മെറ്റ് ധരിപ്പിച്ച് ബൈക്കിന്റെ മുന്നിലിരുത്തി പോകുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. മുഹമ്മദാണ് കുട്ടിയെ കൊണ്ടുപോയതെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത്.

സ്വര്‍ണം
ഷഹിന്റെ പിതാവ് മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വര്‍ണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി പറയുന്നു.

പ്രതി
കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. പകല്‍മുഴുവന്‍ കുട്ടിയുമായി ബൈക്കില്‍ കറങ്ങി. പുതിയ ഷര്‍ട്ട് വാങ്ങി കുട്ടിയെ ധരിപ്പിച്ച് സിനിമ കാണിച്ചും ഭക്ഷം വാങ്ങി നല്‍കിയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റാനുമായിരുന്നു കസ്റ്റഡിയിലുള്ള പ്രതിയുടെ നീക്കം.

കാണാതായ വിവരം
ഇതേസമയം തന്നെ കുട്ടിയെ കാണാതായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പ്രതി ഇയാളുടെ ഹെല്‍മറ്റ് ഊരി കുട്ടിയെ ധരിപ്പിച്ചു. ഇതേ സമയം കുട്ടിക്കായി നാടുനീളെ തിരച്ചിലും ആരംഭിച്ചിരുന്നു. ഒടുവില്‍ കുട്ടിയെ കാണാതായ സംഭവത്തില്‍ താന്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ അന്നുരാത്രി പത്തോടെ ആനക്കയം പാലത്തിനടുത്ത് വെച്ച് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പ്രതി പോലീസില്‍ മൊഴി നല്കി.

പുഴയിലേക്ക്
ബൈക്ക് നിര്‍ത്തി കുട്ടിയെ താഴെ ഇറക്കി പുഴയിലെ കാഴ്ച്ചകള്‍ കാണിച്ചു കൊടുത്തതിന് ശേഷം വീണ്ടും ബൈക്കിലേക്ക് കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തുയര്‍ത്തിയതിന് ശേഷം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് മുഹമ്മദ് പോലീസിനോട് വെളിപ്പെടുത്തി.

മുങ്ങിത്താവുന്നത്
ശേഷം കുട്ടി പുഴയില്‍ മുങ്ങിത്താവുന്നത് നോക്കി നിന്നു. ഷഹീന്റെ മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു അവിടം വിണ്ടതെന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഇന്ന് നിലമ്പൂര്‍ ഓന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

വീണ്ടും തിരച്ചില്‍
മുഹമ്മദിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് ഷഹീനായി കടലുണ്ടിപ്പുഴയിലും പരിസര പ്രദേശങ്ങളിലും വീണ്ടും തിരച്ചില്‍ ആരംഭിക്കാനൊരുങ്ങുകയാണ് പോലീസ്. ഉരുള്‍ പൊട്ടലും കനത്തമഴയും കാരണം നിറഞ്ഞൊഴികിയ പുഴയില്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തിരച്ചില്‍ നടത്തുന്നത് എത്രത്തോളം ഫലപ്രദമാവുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

കര്‍ശന നടപടി
കുറ്റാക്കര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണം. പൊലീസിന്റെ തുടക്കത്തിലെ അലംഭാവം കുട്ടിയെ അപായപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെങ്കില്‍ കാരണക്കാരായ പൊലീസുകാരെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും രാഷ്ട്രീയ സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.

ആക്ഷന്‍ കൗണ്‍സില്‍
കുട്ടിയെ കാണാതായ ദിവസം രാവിലെ തന്നെ രാവിലെ 11 മണിക്ക് കുട്ടിയെ കാണാതായതായി കാണിച്ച് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലം കാണാത്തതിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിക്ക് 16ന് പരാതി നല്കി.

ആരോപണവും
തുടര്‍ന്നും അന്വേഷണം ഇഴഞ്ഞപ്പോള്‍ ആക്ഷന്‍ കമ്മിറ്റി 18ന് പൊലീസ് സ്റ്റേഷന് മാര്‍ച്ചും നടത്തി. എന്നാല്‍ തുടക്കം മുതല്‍ കേസ് ലാഘവത്തോടെ കൈകാര്യം ചെയ്ത് പൊലീസ് സമരക്കാര്‍ക്കെതിരെ കേസെടുക്കുകയും അപമര്യാദയായി പെരുമാറുകയുമാണ് ചെയ്തതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications