അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണം: ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും
ദില്ലി: മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കേസ് അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം പ്രധാനമന്ത്രിയെ കാണുന്നത്. കൂടുക്കാഴ്ച്ചയ്ക്കായി കുടുംബം ഇന്നലെ ദില്ലിയിലെത്തി. കൊല്ലം എംപി എംകെ പ്രേമചന്ദ്രനൊപ്പമാണ് കുടുംബം പ്രധാനമന്ത്രിയെ കാണുന്നത്.
ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ തമിഴ്നാട് സര്‍ക്കാറിനെതിരെ മദ്രാസ് ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കേസ് എന്തുകൊണ്ടാണ് സിബിസിഐഡിയെ ഏല്‍പ്പിക്കാത്തതെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് വിശദീകരണവും തേടി. ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ നിലപാട് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇക്കാലയളവിനുള്ളില്‍ ഐടിയില്‍ ഇക്കാലയളവില്‍ ഉണ്ടായ മരണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ നവംബര്‍ ഒന്‍പതിനാണ് കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയും ചെന്നൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അതെ സമയംഫാത്തിമ ലത്തീഫിന്‍റെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം സ്ഥരീകരിച്ചിരുന്നു. ഫാത്തിമ മരിക്കുന്നതിന് മുമ്പ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്ക്രീന്‍ഷോട്ടുമെന്ന് കോടതിയില്‍ ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് തന്‍റെ മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫാത്തിമയുടെ ആത്മഹത്യ കുറിപ്പ്.












Click it and Unblock the Notifications