കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; സിബിഐ അന്വേഷണം വേണ്ടെന്ന് പോലീസ്, ലത്തീഫ് ഹൈക്കോടതിയിലേക്ക്!

Google Oneindia Malayalam News

ചെന്നൈ: മദ്രാസ് ഐഐടിയിൽ വെച്ച് ആത്മഹത്യ ചെയ്ത വിദ്യാർ‌ത്ഥിനി ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൾ ലത്തീഫ് നീതി തേടി മദ്രാസ് ഹൈക്കോടതിയിലേക്ക്. തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക , മരണപ്പെട്ട മകളെ അവഹേളിച്ചവർക്കെതിരേയും, മദ്രാസ് ഐഐടിയിൽ തുടരുന്ന വിദ്യാർത്ഥി ആത്മഹത്യയെ കുറിച്ചും അന്വേഷണം നടത്തുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫാത്തിമയുടെ പിതാവ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത്.

അതേസമയം നിലവിലെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അന്വേഷണം വഴിതെറ്റിയാൽ തെളിവുകൾ പുറത്തുവിടുമെന്നും പിതാവ് വ്യക്തമാക്കിയതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.

Fathima Latheef

മുൻ സിബിഐ ഉദ്യോ​ഗസ്ഥർ അന്വേഷണസംഘത്തിന്റെ ഭാ​ഗമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായ ശേഷം മാത്രം സിബിഐ അന്വേഷണം എന്ന ആവശ്യം പരിഗണിച്ചാൽ മതിയെന്നുമാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. ബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ തടയാന്‍ ഹോസ്റ്റലിലെ ഫാനുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി അധികൃതര്‍. ഫാനുകളില്‍ സെന്‍സര്‍ ഘടിപ്പിക്കാനാണ് ഹോസ്റ്റലധികൃതരുടെ തീരുമാനം.

English summary
Fathima Latheef suicide issue; Father of Fathima moving to Madras High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X