കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലര്‍ കൂടി നില്‍ക്കുന്നത് കണ്ടാണ് ഞാന്‍ ചെന്നുനോക്കിയത്; അവിടെ മരിച്ചു കിടന്നത് എന്റെ മോളായിരുന്നു

Google Oneindia Malayalam News

കൊല്ലം: പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ ചോദ്യം ചെയ്യുകയും വീട്ടില്‍ നിന്ന് രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാഖി കൃഷ്ണ എന്ന വിദ്യാര്‍ത്ഥി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളിജിലേ സ്വാശ്രയ വിഭാഗം ബിഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു രാഖി.

<strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം</strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം

പരിക്ഷാഹാളില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ഇന്‍വിജിലേറ്റര്‍ രാഖിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രക്ഷാകര്‍ത്താവിനെ കോളേജിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. രാഖി അടിച്ചിരുന്നില്ലെന്നും അധ്യാപകര്‍ നടത്തിയ മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് രാഖി ആത്മഹത്യ ചെയ്തതെന്നുമാണ് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നത്.

പരീക്ഷ നടന്നുകൊണ്ടിരിക്കെ

പരീക്ഷ നടന്നുകൊണ്ടിരിക്കെ

പരീക്ഷ നടന്നുകൊണ്ടിരിക്കെ ഗസ്റ്റ് അധ്യാപികയാണ് രാഖിയുടെ ചുരിദാറിന്റെ ടോപ്പില്‍ എന്തോ എഴുതിയതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അധ്യാപിക അത് ക്ലാസില്‍ വെച്ച് ഉറക്കെ വായിച്ചിരുന്നു. എന്നാല്‍ അത് അപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന കാര്യങ്ങളാണെന്നാണ് രാഖിയുടെ സഹപാഠികള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുന്നത്.

പരീക്ഷയില്‍ ക്രമക്കേട്

പരീക്ഷയില്‍ ക്രമക്കേട്

ഈ എഴുതിയ ഭാഗങ്ങളുടെ ചിത്രം അധ്യാപിക ഫോണില്‍ പകര്‍ത്തുകയും രാഖിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിന് വീട്ടീല്‍ നിന്ന് രക്ഷാ കര്‍ത്താവിനെ കൂട്ടി വരാനും കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

സഹപാഠികള്‍ വ്യക്തമാക്കുന്നു

സഹപാഠികള്‍ വ്യക്തമാക്കുന്നു

എന്നാല്‍ പിതാവ് എത്തുന്നതിന് മുന്നേ രാഖിയെ കോളേജില്‍ നിന്ന് കാണാതാവുകയായിരുന്നു. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായും കോളേജില്‍ നിന്ന് ഡീബാര്‍ ചെയ്യുമെന്ന് രാഖി ഭയപ്പെട്ടതായും സഹപാഠികള്‍ വ്യക്തമാക്കുന്നു.

അന്വേഷിച്ച് പോയിരുന്നു

അന്വേഷിച്ച് പോയിരുന്നു

ഇക്കാര്യങ്ങളെല്ലാം സുഹൃത്തുക്കളോട് പറഞ്ഞതിന് ശേഷമാണ് രാഖിയേ കാണാതാവുന്നത്. രാഖിയെ കാണാനില്ലെന്ന് മറ്റ് കുട്ടികള്‍ വന്ന് പരാതി പറഞ്ഞതിനെ തുടര്‍ന്ന് കോളേജിലെ രണ്ട് അധ്യാപകര്‍ അന്വേഷിച്ച് പോയിരുന്നു.

റെയില്‍വേ പാളത്തില്‍

റെയില്‍വേ പാളത്തില്‍

അധ്യാപകര്‍ക്ക് രാഖിയെ കണ്ടെത്താന്‍ കഴിയാതത്തിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുന്നത്. പിന്നീട് പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് കോളേജിന് രണ്ട് കിലോമീറ്ററോളം അകലെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് സമീപത്തെ റെയില്‍വേ പാളത്തില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തുന്നത്.

പ്രതിഷേധം

പ്രതിഷേധം

ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി കോളേജിന്റെ ഗേറ്റ് അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. നന്നായി പഠിക്കുന്ന കുട്ടിയാണ് രാഖിയെന്നാണ് സഹപാഠികളെല്ലാം വ്യക്തമാക്കുന്നത്. എന്റെ പൊന്നും മോളായിരുന്നു സാറേ.. അവെന്തിനാ എന്റെ കുഞ്ഞിനെ.. എന്നുള്ള രാഖിയുടെ അച്ഛന്റെ വാക്കുകളും സഹപാഠികള്‍ ഫേസ്ബുക്കിലൂടെ പങ്കു വെക്കുന്നു.

അതെന്റെ മോളായിരുന്നു..

അതെന്റെ മോളായിരുന്നു..

കൊല്ലത്ത് ഓവര്‍ ബ്രിഡ്ജിന് സമീപത്തുകൂടി പോകുമ്പോഴാ താഴെ റയില്‍വേ ട്രാക്കില്‍ കുറച്ച് ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടത്. അങ്ങോട്ട് ചെന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് ഒരു കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ചിലര്‍ പറഞ്ഞത്. ഞാന്‍ നോക്കിയപ്പോള്‍ അതെന്റെ മോളായിരുന്നു.. എന്ന രാഖിയുടെ അച്ഛന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ കണ്ടുനിന്നവരുടെയെല്ലാം ഉള്ളുലച്ചു.

കോളേജിലേക്ക് മാര്‍ച്ച്

കോളേജിലേക്ക് മാര്‍ച്ച്

അച്ചടക്കത്തിന്റെ കാര്യത്തില്‍ അമിത പിടിവാശി കാണിക്കുന്ന കോളേജിനെതിരെ നേരത്തെ തന്നെ വി്ദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. രാഖിയുടെ മരണത്തെ തുടര്‍ന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

എസ്എഫ്‌ഐ

എസ്എഫ്‌ഐ

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിന്റെ ബോര്‍ഡും സെക്യുരിറ്റ് ഗാര്‍ഡ് റൂം തല്ലിത്തകര്‍ത്തു. കോളേജിന് നേരെ കല്ലേറുമുണ്ടായി. നേരത്തെ കെഎസ്യൂപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

സമഗ്ര അന്വേഷണം

സമഗ്ര അന്വേഷണം

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് എഐഎസ്എഫ്, എബിവിപി, എംഎസ്എഫ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ എസ് യു ജില്ലാ കമ്മറ്റി അറിയിച്ചു.

English summary
fathima matha college student suicide-follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X