Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്ദു കൃഷ്ണയില്ല; ഇളവ് പത്മജയ്ക്ക് മാത്രം, രമണീ പി നായരും ഫാത്തിമ റോസ്നയും പട്ടികയില്‍

ദില്ലി: കെ പി സി സി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് അന്തിമ പട്ടിക കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് കൈമാറി. സമുദായ സമാവക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരില്‍ ഒതുങ്ങുങ്ങുന്ന അന്തിമപട്ടികയാണ് തയ്യാറാക്കിയിരുന്നത്. തര്‍ക്തത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പട്ടിക ഹൈക്കമാന്‍ഡിന് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഈ ചര്‍ച്ചകളിലാണ് മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

മുന്‍പ് ഡി സി സി പ്രസിഡന്റുമാരായിരുന്ന ആരും വേണ്ട

മുന്‍പ് ഡി സി സി പ്രസിഡന്റുമാരായിരുന്ന ആരേയും ഭാരവാഹി ആയിരുന്ന ആരേയും കെ പി സി സി അംഗങ്ങള്‍ ആക്കില്ലെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ മാനദണ്ഡം. ചില നേതാക്കള്‍ ഇതിനെതിരെ പരാതിയുമായി രംഗത്ത് എത്തിയെങ്കിലും നേതൃത്വം തീരുമാനത്തില്‍ ഉറച്ച് നിന്നു. എന്നാല്‍ അവസാന നിമിഷം രണ്ട് നേതാക്കള്‍ക്ക് വേണ്ടി മാത്രം മാനദണ്ഡത്തില്‍ ഇളവ് വരുത്താന്‍ ചില ഇടപെടലുകള്‍ ഉണ്ടായതോടെ ഗ്രൂപ്പുകള്‍ ഇടയുകയായിരുന്നു.

എംപി വിന്‍സെന്റ്, യു രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് വേണ്ടി

എംപി വിന്‍സെന്റ്, യു രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് വേണ്ടിയായിരുന്നു മുന്‍ ഡി സി സി പ്രസിഡന്റുമാരെ പരിഗണിക്കില്ലെന്ന് മാനദണ്ഡത്തില്‍ ഇളവ് വരുത്താന്‍ ആലോചിച്ചിരുന്നത്. ഇതിനായി സംഘടന ചുമതലുയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതായും ഗ്രൂപ്പുകള്‍ ആരോപിച്ചു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് കെസി വേണുഗോപാല്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തുകയും ചെയ്തു.

കെ പി സി സി പുനഃസംഘടനയിൽ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍

കെ പി സി സി പുനഃസംഘടനയിൽ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ തന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പുതിയ ഭാരവാഹികളെ തയ്യാറാക്കുന്നതില്‍ അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ല. പുനഃസംഘടന പൂർണമായും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്. അവര്‍ നല്‍കുന്ന പേരുകള്‍ എത്രയും പെട്ടന്ന് ഹൈക്കമാന്‍ഡിനെ കൊണ്ട് അംഗീകരിപ്പിച്ച് നല്‍കുക എന്നത് മാത്രമാമ് തന്റെ ചുമതല. എന്നാല്‍ ഇപ്പോള്‍ എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാല്‍ തുറന്നടിച്ചിരുന്നു.

കോഴിക്കോട് ഡി സി സി പ്രസിഡന്റായി

കോഴിക്കോട് ഡി സി സി പ്രസിഡന്റായി മാസങ്ങളായി മാത്രമായിരുന്നു യു രാജീവന്‍ മാസ്റ്റര്‍ പദവിയിലുണ്ടായിരുന്നു. അപ്പോഴേക്കും പുനഃസംഘടന വരികയായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ കെ പി സി സിയിലേക്ക് പരിഗണിക്കണമെന്ന ഒരു അഭിപ്രായം പാര്‍ട്ടിയില്‍ ഒരു പക്ഷത്തിന് ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് മാത്രം ഇളവ് നല്‍കുന്നത് തര്‍ക്കത്തിന് ഇടയാക്കുമെന്നതിനാല്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന.

നേരത്തെ കൊല്ലം ജില്ലയുടെ ഡി സി സി പ്രസിഡന്റായിരുന്ന

നേരത്തെ കൊല്ലം ജില്ലയുടെ ഡി സി സി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയേയും പരിഗണിക്കാതെയാണ് പുതിയ പട്ടിക. വൈസ് പ്രസിഡന്റ് പദവിയില്‍ വരെ ബിന്ദു കൃഷ്ണ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മാനദണ്ഡ‍ങ്ങളില്‍ ഇളവ് നല്‍കാതിരുന്നത് തിരിച്ചടിയായി. ആകെ ഇളവ് അനുവദിക്കുന്നത് പത്മജ വേണുഗോപാലിന് മാത്രമാണ്. പത്മജയുടെ കാര്യത്തില്‍ ഗ്രൂപ്പുകളില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി.നായരും

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി.നായരും മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്നയും ജനറല്‍ സെക്രട്ടറിമാരാകും. പത്മജ വേണുഗോപാലോ സുമ ബാലകൃഷ്ണനോ വൈസ് പ്രസിഡന്റാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടികയില്‍ മൂന്ന് വനിതകള്‍ മാത്രമാണ് ഉണ്ടാവുക. അങ്ങനെയെങ്കില്‍ സുമ ബാലകൃഷ്ണന്‍ പുറത്തായേക്കും. ഇതിനെതിരെ വിമര്‍ശനം ഉയരാനുള്ള സാധ്യത കൂടുതലാണ്.

നേരത്തെ ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക

നേരത്തെ ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ഒരു ജില്ലയില്‍ പോലും വനിതകള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പേടുയുള്ളവര്‍ ഇതില്‍ അതൃപ്തനുമായിരുന്നു. കെ പി സി സി ഭാരവാഹി പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യം വനിതകള്‍ക്ക് നല്‍കുമെന്ന ഉറപ്പിലായിരുന്നു അന്ന് രാഹുല്‍ അയഞ്ഞത്. എന്നാല്‍ 51 അംഗ കെ പി സി സിയില്‍ മൂന്ന് പേരെ മാത്രം ഉള്‍പ്പെടുത്താനുള്ള തീരുമാനം ഹൈക്കമാന്‍ഡ് എങ്ങനെ നോക്കിക്കാണുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയണം.

ഭാരവാഹി പട്ടികയിൽ കെ ജയന്തിനെ ഉൾപ്പെടുത്താനുള്ള നീക്കം

ഭാരവാഹി പട്ടികയിൽ കെ ജയന്തിനെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ രാഹുൽഗാന്ധിക്ക് കേരളത്തിലെ ചില നേതാക്കള്‍ പരാതി നല്‍കിയതായി സൂചനയുണ്ട്. അതേസമയം, ശിവദാസൻ നായർ, വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ തുടങ്ങിയവർ ഭാരവാഹികളാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. വി പി സജീന്ദ്രന്‍ വൈസ് പ്രസിഡന്റാവുമ്പോള്‍ മറ്റുള്ളവര്‍ ജനറല്‍ സെക്രട്ടറി പദത്തിലാവും എത്തുക.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
    16 ജനറല്‍ സെക്രട്ടറിമാരേയും 3 വൈസ് പ്രസിഡന്റുമാര‍േയും

    16 ജനറല്‍ സെക്രട്ടറിമാരേയും 3 വൈസ് പ്രസിഡന്റുമാര‍േയും കൂടി യാവും പട്ടികയില്‍ ഉണ്ടാവുക. അങ്ങനെയെങ്കില്‍ നേരത്തെ പ്രഖ്യാപിച്ച പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ കെ പി സി സിയുടെ ആകെ ഭാരവാഹികള്‍ 23 ആവും. ഇവര്‍ക്ക് പുറമെ 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ പട്ടിക 51 തികയും. 51 ന് പുറത്ത് ഏതാനും ക്ഷണിതാക്കളും എക്സോ- ഓഫീഷ്യോ അംഗങ്ങളും ഉണ്ടാവും.

    ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+