ഫാത്തിമയുടെ മരണം; സുദര്ശന് ഉള്‍പ്പെടെ ഐഐടിയിലെ മൂന്ന് അധ്യാപകര്‍ക്ക് സമന്‍സ്
ചെന്നൈ: മദ്രാസ് ഐഐടിയലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു. സുദര്ശന് പത്മനാഭന്, ഹേമചന്ദ്രന്, മിലിന്ദ് എന്നിവര്‍ക്കെതിരാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരത്തിനകം ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവരെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തിരുമാനം. അധ്യാപകനായ സുദര്‍ശനോട് കാമ്പസ് വിട്ടുപോകരുതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഫാത്തിമയുടെ ആത്മഹത്യയില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. എംഎ വിദ്യാര്‍ത്ഥികളായ ജസ്റ്റിന് ജോസഫ്, അസര്‍ മൊയ്തീര്‍ എന്നിവരാണ് നിരാഹാര സമരമിരിക്കുന്നത്.
ഫാത്തിമയുടെ മരണത്തിന് കാരണം സുദര്ശന് പത്മനാഭന് എന്ന അധ്യാപകനാണെന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. സുദര്‍ശനും മറ്റ് അധ്യാപകരും ചേര്‍ന്ന് ഫാത്തിമയെ വര്‍ഗീയമായി അധിക്ഷേപിച്ചതായും മാനസികമായി പീഡിപ്പിച്ചതായും ബന്ധുക്കള്‍ പരാതിപെട്ടിരുന്നു.മകളുടെ മരണത്തില്‍ അന്വേഷണം വൈകിയാല്‍ ഇനിയും കൂടുതല്‍ പേരെ കുറിച്ച് തനിക്ക് വെളിപ്പെടുത്തേണ്ടിവരുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications