കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമയുടെ മരണം; സുദര്‍ശന്‍ ഉള്‍പ്പെടെ ഐഐടിയിലെ മൂന്ന് അധ്യാപകര്‍ക്ക് സമന്‍സ്

Google Oneindia Malayalam News

ചെന്നൈ: മദ്രാസ് ഐഐടിയലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കെതിരാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരത്തിനകം ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

fathimapolice-1

ഇവരെ ചോദ്യം ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തില്‍ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ തിരുമാനം. അധ്യാപകനായ സുദര്‍ശനോട് കാമ്പസ് വിട്ടുപോകരുതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഫാത്തിമയുടെ ആത്മഹത്യയില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. എംഎ വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ ജോസഫ്, അസര്‍ മൊയ്തീര്‍ എന്നിവരാണ് നിരാഹാര സമരമിരിക്കുന്നത്.

ഫാത്തിമയുടെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. സുദര്‍ശനും മറ്റ് അധ്യാപകരും ചേര്‍ന്ന് ഫാത്തിമയെ വര്‍ഗീയമായി അധിക്ഷേപിച്ചതായും മാനസികമായി പീഡിപ്പിച്ചതായും ബന്ധുക്കള്‍ പരാതിപെട്ടിരുന്നു.മകളുടെ മരണത്തില്‍ അന്വേഷണം വൈകിയാല്‍ ഇനിയും കൂടുതല്‍ പേരെ കുറിച്ച് തനിക്ക് വെളിപ്പെടുത്തേണ്ടിവരുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞിരുന്നു.

English summary
fathima's death; crime branch sent summons to IIT teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X