ജിജോയ്ക്കു സാന്ത്വനവുമായി ഫാത്തിമ സ്‌കൂളിലെ വിദ്യാര്‍ഥികള്‍
പിറവം: ഇരു വൃക്കകളും തകരാറിലായി എറണാകുളം ലിസി ആശുപത്രിയിലെ ചികിത്സയില്‍ കഴിയുന്ന പിറവം കക്കാട് മധുരയില്‍ വീട്ടില്‍ ജിജോ ജോണ്‍ (34) ന് സഹായവുമായി പിറവം ഫാത്തിമ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമാഹരിച്ച മുപ്പത്തയ്യായിരം രൂപ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാരായ സിസ്റ്റര്‍ ജോസി സി.എം.സി, സിസ്റ്റര്‍ ക്രിസ്റ്റീന സി.എം.സി, പി.ടി.എ പ്രസിഡന്റും നഗരസഭാ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ജില്‍സ് പെരിയപ്പുറം, പി.ടി.എ അംഗം പ്രിന്‍സ് ഡാലിയ എന്നിവര്‍ ജിജോ ജോണിന്റെ വീട്ടിലെത്തി കൈമാറി.

ജിജോ ജോണിന് ചികിത്സയ്ക്കായി 30 ലക്ഷം രൂപയാണ് വേണ്ടത്. നിര്‍ധന കുടുംബമായതിനാല്‍ ചികിത്സക്ക് ഇത്രയും പണം കണ്ടെത്താനാകുന്നില്ല. ഓട്ടോറിക്ഷ തൊഴിലാളിയാണ് ജിജോ, രോഗിയായ പിതാവും മാതാവും ആണ് കൂടെയുള്ളത്. ശാസ്ത്രക്രിയയ്ക്ക് വേണ്ടുന്ന തുക കണ്ടെത്തുവാന്‍ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ചികിത്സ സഹായ ഫണ്ടിന് രൂപം നല്‍കിയിരുന്നു. എന്നാല്‍ ശാസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതുവരെ എണ്‍പത്തിയേഴ് തവണ ഡയാലിസിസ് ചെയ്തു. ഇതിനായി ആറ് ലക്ഷം രൂപയോളം ഇതുവരെ ചിലവായി. ഇനിയും ഡയാലിസിസ് വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.
ജിജോയുടെ പിതാവ് ജോണിന്റെ ഇരു കിഡ്നിയും തകരാറിലാണ് ഇതുവരെ മരുന്നുകളുടെ സഹായത്തോടെ അതിജീവിച്ചു ഡയാലിസിസ് വേണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മകന്റെ ഈ അവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ കണ്ണീര്‍ പൊഴിക്കാനെ പിതാവ് ജോണിന് കഴിയുന്നുള്ളു.
ജൂണ്‍ 9 ന് ആണ് ജിജോയുടെ ശാസ്ത്രക്രിയ തീയതി നിശ്ച്ചയിച്ചിരിക്കുന്നത്. നിര്‍ധന കുടുബത്തിന്റെ ഏക അത്താണിയായ ജിജോയ്ക്ക് കാരുണ്യമതികളുടെ സഹായം അത്യാവശ്യമായിരിക്കുകയാണ്.വാര്‍ഡ് കൗണ്‍സിലര്‍ തമ്പി പുതുവാകുന്നേലിന്റേയും ജിജോയുടെ സഹോദരന്‍ ജിബി ജോണിന്റെയും പേരില്‍ വിജയ ബാങ്ക് പിറവം ശാഖയില്‍ അക്കൗണ്ട് ഉണ്ട്.
അക്കൗണ്ട് നമ്പര്‍ - 207601011001402
ഐ.എഫ്.എസ്.സി കോഡ്: വി.ഐ.ജെ.ബി.0002076
ഫോണ്‍:9447144280 ,8304087596












Click it and Unblock the Notifications