Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രനും ഫാത്തിമയും തോല്‍ക്കും; ബിജെപിക്ക് കിട്ടുന്ന 2 സീറ്റുകള്‍ ഇതാണ്, വ്യത്യസ്ത പ്രവചനം

ഒട്ടേറെ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍ ഇതിനോടകം പുറത്തുവന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളും വന്നു. എല്ലാത്തിലും കേരളത്തില്‍ എല്‍ഡിഎഫ് വീഴുമെന്നും യുഡിഎഫ് വാഴുമെന്നുമാണ് ചുരുക്കം. ഏറ്റവും ഒടുവില്‍ പ്രവാസ ലോകത്ത് നിന്ന് ഒരു പ്രവചനം വന്നിരിക്കുകയാണ്. ഒമാനില്‍ ഏറെ കാലമായി ജോലി ചെയ്യുന്ന രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ അഹമ്മദ് പറമ്പത്ത് ആണ് പുതിയ പ്രവചനം നടത്തിയിരിക്കുന്നത്.

ബിരിയാണി, കോഴിയിറച്ചി... ആഘോഷം പ്ലാന്‍ ചെയ്ത് പിസി ജോര്‍ജ്; ബിജെപിയില്‍ ഭാവി നിര്‍ണയം
ബിരിയാണി, കോഴിയിറച്ചി... ആഘോഷം പ്ലാന്‍ ചെയ്ത് പിസി ജോര്‍ജ്; ബിജെപിയില്‍ ഭാവി നിര്‍ണയം

140 നിയമസഭാ മണ്ഡലങ്ങളാണ് കേരളത്തില്‍. ഭരിക്കാന്‍ വേണ്ടത് 71 സീറ്റുകളാണ്. എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം കിട്ടില്ല എന്നാണ് അഹമ്മദിന്റെ പ്രവചനം. 62നും 69നുമിടയില്‍ സീറ്റുകള്‍ ഇടതുപക്ഷം നേടുമെന്ന് അദ്ദേഹം പറയുന്നു. യുഡിഎഫിന് 69 മുതല്‍ 76 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് അഹമ്മദ് പറമ്പത്ത് പറയുന്നത്. ബിജെപിക്ക് രണ്ട് സീറ്റുകളാണ് ലഭിക്കുക എന്നാണ് പ്രവചനം.

kerala election result prediction

നാല് പതിറ്റാണ്ടോളമായി തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാറുണ്ട് അഹമ്മദ് പറമ്പത്ത്. മിക്കതും ശരിയാകുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അതിലൊന്നായിരുന്നു. അതുകൊണ്ടുതന്നെയാണ് മസ്‌ക്കത്തിലെ ഈ പ്രവാസിയുടെ പ്രവചനം ശ്രദ്ധേയമാകുന്നത്. വിഡി സതീശന്‍ പ്രവചിച്ച പോലെ വമ്പന്‍ ഭൂരിപക്ഷമോ യുഡിഎഫ് തരംഗമോ ഉണ്ടാകില്ല എന്നാണ് അഹമ്മദിന്റെ പ്രവചനം നല്‍കുന്ന സൂചന.

Bus Strike: ബസ് സമരം മെയ് 20 മുതല്‍; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി യൂണിയന്‍, ബെംഗളൂരു യാത്ര മുടങ്ങും
Bus Strike: ബസ് സമരം മെയ് 20 മുതല്‍; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി യൂണിയന്‍, ബെംഗളൂരു യാത്ര മുടങ്ങും

മുസ്ലിം ലീഗ് ഇത്തവണ രണ്ട് വനിതാ സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിച്ചത്. പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയയെയും തളിപ്പറമ്പില്‍ ജയന്തി രാജനെയും. രണ്ടുപേരും തോല്‍ക്കുമെന്നാണ് അഹമ്മദ് പറമ്പത്ത് പ്രവചിക്കുന്നത്. വളരെ പ്രതീക്ഷയോടെ മഞ്ചേശ്വരത്ത് നാലാം തവണയും മല്‍സരത്തിന് ഇറങ്ങിയ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇത്തവണയും തോല്‍ക്കുമെന്ന് അഹമ്മദ് പറയുന്നു.

നേരത്തെ 89 വോട്ട്, 900ല്‍ താഴെ വോട്ടുകള്‍ എന്നിങ്ങനെ നേരിയ മാര്‍ജിനിലായിരുന്നു സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ തോല്‍വി. എന്നാല്‍ ഇത്തവണ 4000ത്തിലും 8000ത്തിനുമിടയില്‍ വോട്ടുകള്‍ക്ക് സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് അഹമ്മദ് പറമ്പത്ത് പ്രവചിക്കുന്നു. അതേസമയം, ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു പ്രവചനവും അദ്ദേഹം നടത്തി.

ബിജെപി ജയിക്കുന്ന 2 മണ്ഡലങ്ങള്‍ ഇതാണ്

ഇത്തവണ ബിജെപിക്ക് രണ്ട് സീറ്റുകള്‍ ലഭിക്കും. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മല്‍സരിച്ച നേമം, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ മല്‍സരിച്ച കഴക്കൂട്ടം എന്നിവിടങ്ങളില്‍ ബിജെപി ജയിക്കുമെന്നാണ് അഹമ്മദ് പറയുന്നത്. വെള്ളാപ്പള്ളിയെ ചേര്‍ത്തു നിര്‍ത്തി പിണറായി വിജയന്‍ നടത്തിയ നീക്കം തിരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് ഉപകാരപ്പെടുക എന്ന് അദ്ദേഹം വിലയിരുത്തുന്നു.

നിലവില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലങ്ങളാണ് നേമവും കഴക്കൂട്ടവും. നേമത്ത് വി ശിവന്‍കുട്ടിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനുമാണ് സിറ്റിങ് എംഎല്‍എ. ഇവര്‍ തന്നെയാണ് ഇത്തവണയും ഇടതുപക്ഷത്തിന് വേണ്ടി മല്‍സരിക്കുന്നത്. 2021ല്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലങ്ങളാണ് ഇതുരണ്ടും. കടകംപള്ളിയുടെ ഭൂരിപക്ഷം 23000ത്തിന് മുകളിലായിരുന്നു. ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം 4000 വോട്ടിന് അടുത്തായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+