• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

കോഴിക്കോട്: കൂടുതല്‍ സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ച മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇത്തവണ വനതികള്‍ക്കും ഇടമുണ്ടാകുമെന്ന് സൂചന. 25 വര്‍ഷത്തിന് ശേഷം നിമയസഭാ തിരഞ്ഞെടുപ്പില്‍ വനിതയെ മല്‍സരിപ്പിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സാധ്യത. രണ്ടു പേരെ മല്‍സരിപ്പിക്കണമെന്ന് വനിതാ ലീഗ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഒരാളെ മല്‍സരിപ്പിക്കുമെന്നാണ് വിവരം.

ഹരിത സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തെഹ്‌ലിയക്കാണ് സാധ്യത എന്ന് കോഴിക്കോട്ടെ നേതാക്കള്‍ സൂചന നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

തീപ്പൊരി നേതാവ്

തീപ്പൊരി നേതാവ്

എംഎസ്എഫിലെ തീപ്പൊരി പ്രാസംഗികയാണ് ഫാത്തിമ തെഹ്‌ലിയ. അടുത്തിടെ അവര്‍ നടത്തിയ പല പ്രതികരണങ്ങളും സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് വിഷയത്തില്‍ ലീഗ് അമിതമായി ഇടപെടുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫാത്തിമ തെഹ്‌ലിയ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശം ചര്‍ച്ചയായിരുന്നു.

അതിവേഗ വളര്‍ച്ച

അതിവേഗ വളര്‍ച്ച

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഫാത്തിമ തെഹ്‌ലിയയുടെ പ്രവര്‍ത്തന രംഗത്തെ വളര്‍ച്ച അതിവേഗമായിരുന്നു. സംഘടനാ രംഗത്തും സാമൂഹിക മാധ്യമങ്ങളിലും സ്ഥിരം സാന്നിധ്യമായ ഫാത്തിമ തെഹ്‌ലിയയെ മല്‍സരിപ്പിക്കുമ്പോള്‍ കൂടുതല്‍ ആമുഖം ആവശ്യമായി വരില്ലെന്ന് ലീഗ് നേതാക്കള്‍ കരുതുന്നു. മാത്രമല്ല, രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുന്നയിക്കുന്ന ഫാത്തിമയുടെ സാന്നിധ്യം ലീഗിന് നേട്ടമാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.

കോഴിക്കോട് സാധ്യത

കോഴിക്കോട് സാധ്യത

സംഘടനാ രംഗത്ത് സജീവ സാന്നിധ്യമാണ് ഫാത്തിമ തെഹ്‌ലിയ. കാമ്പസുകളിലും മറ്റു വേദികളിലും അവര്‍ നടത്തിയ പ്രസംഗങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമാണ്. ഫാഷിസത്തിനെതിരെ പതിവായി സംസാരിക്കുന്ന നേതാവ് കൂടിയാണ് അവര്‍. കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകയായ ഫാത്തിമ കോഴിക്കോട് ജില്ലയില്‍ തന്നെ മല്‍സരിക്കാനാണ് സാധ്യത എന്ന് കേള്‍ക്കുന്നു.

മാറ്റി നിര്‍ത്തിയത് നിമയസഭയിലേക്ക് മല്‍സരിപ്പിക്കാന്‍

മാറ്റി നിര്‍ത്തിയത് നിമയസഭയിലേക്ക് മല്‍സരിപ്പിക്കാന്‍

കോഴിക്കോട്ടെ പൂവാട്ടുപറമ്പിലെ ലീഗ് നേതാവ് അബ്ദുറഹ്മാന്റെ മകളാണ് ഫാത്തിമ തെഹ്‌ലിയ. ചാലപ്പുറം സ്വദേശി ഷഹദാണ് ഭര്‍ത്താവ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിരവധി വനിതകള്‍ക്ക് ലീഗ് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഫാത്തിമ തെഹ്‌ലിയയെ മാറ്റി നിര്‍ത്തിയത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ വേണ്ടിയാണ് എന്നാണ് നേതാക്കള്‍ പറയുന്നത്.

ആദ്യം മല്‍സരിച്ച വനിത

ആദ്യം മല്‍സരിച്ച വനിത

1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വറിലെ കോഴിക്കോട് സൗത്തില്‍ മല്‍സരിപ്പിച്ചിരുന്നു. ശേഷം ഇതുവരെ ഒരു വനിതയെ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ലീഗ് മല്‍സരിപ്പിച്ചിട്ടില്ല. സമസ്തയുടെ എതിര്‍പ്പാണ് ഇതിന് കാരണം എന്നാണ് പറയാറ്. എന്നാല്‍ ഇത്തവണ പുതുമുഖങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുണ്ടാകുമെന്ന് നേതാക്കള്‍ പറയുന്നു.

പ്രമുഖരെ രംഗത്തിറക്കും

പ്രമുഖരെ രംഗത്തിറക്കും

പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, പിവി അബ്ദുല്‍ വഹാബ് തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിവരം. എട്ട് സിറ്റിങ് എംഎല്‍എമാര്‍ക്ക് അവസരം നല്‍കില്ല എന്നും കേള്‍ക്കുന്നു. ജില്ലാ തലങ്ങളില്‍ നിന്ന് അഭിപ്രായം തേടി കഴിഞ്ഞു. ഇനി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് ഹൈദരലി തങ്ങളുടെ അനുമതിയോട് അന്തിമ പട്ടിക തയ്യാറാക്കും.

cmsvideo
  Will Rahul Gandhi become Congress Chief Minister candidate in Kerala?

  പിണറായി വിജയന്‍ പയറ്റുന്നത് ആര്‍എസ്എസ് തന്ത്രം; തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ വിജയന്‍?

  English summary
  Fathima Thahliya Likely to Contest as Mulsim League candidate in Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X