Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കളിക്കുന്നത് തീക്കളിയാണ്, ഇനി മുസ്ലീം സംഘടനകൾക്ക് മേൽ വർഗീയ ചാപ്പ പതിയും;വീണ്ടും ഫാത്തിമ തെഹ്‌ലിയ‌

തിരുവനന്തപുരം; മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന സിപിഎം പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. സമസ്തക്കെതിരെ പോലും വർഗ്ഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്റെ പ്രവർത്തിയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ല. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗ്ഗീയ ചാപ്പ പതിയുമെന്നും തെഹ്ല പറഞ്ഞു.

അപകടകരമായ അമിത് ഷാ മോഡൽ സോഷ്യൽ എന്ജിനീയറിങ്ങാണ് സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ പയറ്റാൻ പോകുന്നത്. അതിന്റെ ഭാഗമാണ് ഈ വർഗ്ഗീയ ചാപ്പയടിയെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

വർഗ്ഗീയ ചാപ്പ പതിയും

വർഗ്ഗീയ ചാപ്പ പതിയും

സമസ്തക്കെതിരെ പോലും വർഗ്ഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്റെ പ്രവർത്തിയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ല. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗ്ഗീയ ചാപ്പ പതിയും. അവർ സമുദായ നേതാക്കളെ തിരഞ്ഞു പിടിച്ചു വർഗ്ഗീയവാദിയാക്കും.

അമിത് ഷാ മോഡല്‍

അമിത് ഷാ മോഡല്‍

അപകടകരമായ അമിത് ഷാ മോഡൽ സോഷ്യൽ എന്ജിനീയറിങ്ങാണ് സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ പയറ്റാൻ പോകുന്നത്. അതിന്റെ ഭാഗമാണ് ഈ വർഗ്ഗീയ ചാപ്പയടി. "കേരളത്തിലെ രാഷ്ട്രീയ അധികാരം മുസ്ലിം ലീഗ് വഴി മുസ്ലിം സമുദായം നിയന്ത്രിക്കുന്നേ" എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു മുസ്ലിം ഭീതിയും മുസ്ലിം വിരുദ്ധ വികാരവും ഉയർത്തി വിട്ട് വർഗ്ഗീയ ധ്രുവീകരണം നടത്തി വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നത്.

സവർണ സംവരണം

സവർണ സംവരണം

കോടിയേരിയുടെയും പിണറായിയുടെയും ജയരാജന്റെയും പ്രസ്താവനകൾ ഈ ലക്ഷ്യം വെച്ചാണ്. ഈ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഭാഗമായി അവർ ഇനിയും ഒരുപാട് മുസ്ലിം സംഘടനകളെ രാക്ഷസവത്കരിക്കും. ഈ അമിത് ഷാ മോഡൽ സോഷ്യൽ എൻജിനിയറിങ്ങിന്റെ മറ്റൊരു പദ്ധതിയാണ് സവർണ്ണ സംവരണം.

തീക്കളിയാണ്

തീക്കളിയാണ്

തരാതരം പോലെ ന്യൂനപക്ഷ കാർഡും ഭൂരിപക്ഷ കാർഡും പുറത്തിറക്കുന്ന പാർട്ടിയായ സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ കളിക്കാൻ പോകുന്നത് തീക്കളിയാണ്. തുടർഭരണം എന്ന താത്കാലിക ലാഭം കണ്ട് കേരളത്തെ ഉത്തർപ്രദേശാക്കാൻ ശ്രമിക്കുന്ന അഭിനവ സംഘികളെ തിരിച്ചറിയുക, ഫാത്തിമ തഹ്ലിയ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+