കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി അധികൃതര്‍ക്ക് പിഴച്ചു!! നവജാത ശിശുക്കള്‍ മാറിപ്പോയി!! ഒടുവില്‍ നാടകീയ വഴിത്തിരിവ്!

ഡിഎന്‍എ പരിശോധനയിലൂടെ കുഞ്ഞുങ്ങളുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിലാണ് സംഭവം.

  • By Gowthamy
Google Oneindia Malayalam News

കൊല്ലം: ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മാറിയ സംഭവത്തില്‍ വഴിത്തിരിവ്. ഡിഎന്‍ പരിശോധനയിലൂടെയാണ് സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ കുഞ്ഞുങ്ങളുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിലാണ് സംഭവം.

ആറ് മാസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് കുട്ടികളുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയില്‍ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയതോടെ ജില്ലാ ശിശു ക്ഷേമ സമിതി ഇടപെട്ട് കുഞ്ഞുങ്ങളെ യഥാര്‍ഥ മാതാപിതാക്കള്‍ക്ക് നല്‍കുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ അന്വേഷണം നടത്തുമെന്നാണ് സൂചന.

 കുഞ്ഞുങ്ങള്‍ മാറി

കുഞ്ഞുങ്ങള്‍ മാറി

കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിലാണ് സംഭവം. മയ്യനാട് ആക്കോലില്‍ ചേരി മുളയ്ക്കവില തെക്കതില്‍ അനീഷ് -റംസി ദമ്പതികളുടെ മകനും ഉമയനല്ലൂര്‍ മൈലാപ്പൂര്‍ കുന്നുവിള വീട്ടില്‍ നൗഷാദ്- ജസീറ ദമ്പതികളുടെ മകനും തമ്മിലാണ് മാറിപ്പോയത്.

 ജസിറയുടെ കുഞ്ഞിന്റെ കൈയില്‍ റംസിയുടെ പേര്

ജസിറയുടെ കുഞ്ഞിന്റെ കൈയില്‍ റംസിയുടെ പേര്

റംസിയുടെ കുഞ്ഞിന്റെ കൈയില്‍ പേരില്ലായിരുന്നതായും റംസിയുടെ മാതാവ് സുബൈദ പറഞ്ഞു. എന്നാല്‍ ജനീറയ്ക്ക് നല്‍കിയിരുന്ന കുഞ്ഞിന്റെ കൈയില്‍ റിംസിയുടെ പേര് എഴുതിയിരുന്നുവെന്നും പച്ച ടവ്വലിലാണ് കുഞ്ഞിനെ പൊതിഞ്ഞ് നല്‍കിയതെന്നും സുബൈദ പറഞ്ഞു. ഇക്കാര്യം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ടവ്വല്‍ മാറിയതാണെന്നാണ് അവര്‍ നല്‍കിയ വിശദീകരണം.

 പരിശോധനയില്‍ എ പോസിറ്റീവ്

പരിശോധനയില്‍ എ പോസിറ്റീവ്

26ന് റംസി ആശുപത്രി വിട്ടിരുന്നു. ആശുപത്രി രേഖകളില്‍ കുഞ്ഞിന്റെ രക്ത ഗ്രൂപ്പ് ഒ പോസിറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പിന് എത്തിയപ്പോള്‍ കുഞ്ഞിന്റെ രക്ത പരിശോധനയില്‍ ഗ്രൂപ്പ് ഒ പോസിറ്റീവ് ആണെന്നും കണ്ടു.

 പരാതി നല്‍കി

പരാതി നല്‍കി

ഇക്കാര്യം പല തവണ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്. ഇത് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.

 മാറിയതായി തെളിഞ്ഞു

മാറിയതായി തെളിഞ്ഞു

പരാതിയെ തുടര്‍ന്നാണ് കമ്മിറ്റി ആശുപത്രി അധികൃതരെ വിളിച്ചു വരുത്തി ഡിഎന്‍എ പരിശോധന നടത്താന്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡിഎന്‍എ പരിശോധിച്ചു. ഇതില്‍ ഇരുവരുടെയും കൈയിലുളളത് അവരവരുടെ കുഞ്ഞല്ലെന്ന് തെളിഞ്ഞു. ഹൈദരാബാദിലെ ലാബിലായിരുന്നു പരിശോധന.

 കുഞ്ഞുങ്ങളെ കൈമാറി

കുഞ്ഞുങ്ങളെ കൈമാറി

ആശുപത്രിയുടെ നിര്‍ദേശമനുസരിച്ച് രക്ത സാമ്പിളുകളും പരിശോധന നടത്തി. അനീഷ് - റംസി ദമ്പതികളുടെ കുഞ്ഞാണ് നൗഷാദ്- ജസീറ ദമ്പതികളുടെ കൈവശമുള്ളതെന്നും മറ്റേ കുഞ്ഞ് തിരിച്ചാണെന്നും വ്യക്തമായി. തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വച്ച് കുഞ്ഞുങ്ങളെ മാറ്റി നല്‍കുകയായിരുന്നു.

 നിയമനടപടി

നിയമനടപടി

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ബാലാവകാശ കമ്മീഷനോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണിതെന്നും കമ്മിറ്റി അറിയിച്ചു. ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അനീഷും റംസിയും പറഞ്ഞു.

English summary
fault of hospital, dna test for find original child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X