കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി മോഹനനും ഫയാസും ജയിലില്‍ കൂടിക്കാഴ്ച നടത്തി

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ഫയാസും ഇതേ ജയിലില്‍ ടിപി വധക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന സിപിഎം നേതാവ് പി മോഹനന്‍ മാസറ്ററും കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ജയിലിലെ സിസി ടിവിയിലെ ദൃശ്യങ്ങള്‍ ഏഷ്യനെറ്റ് ന്യൂസ്ചാനലാണ് പുറത്തുവിട്ടത്.

ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പ്രകാരം വെല്‍ഫയര്‍ ഓഫീസറുടെ മുറിയില്‍ നിന്നും സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഇരുവരും ഇറങ്ങിവരുന്നതാണ് കാണുന്നത്. അതേ സമയം ഫയാസും മോഹനനും തമ്മില്‍ കൂടിക്കാഴ്ച നടത്തി എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

Fayas and P Mohanan

ടിപി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ കാണാന്‍ ഫയാസ് ജയിലിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വിവാദമായിരുന്നു. താന്‍ കൊടിസുനിയെ കാണാനാണ് പോയതെന്ന് ഫയാസ് പറഞ്ഞു. 2013 ജൂണ്‍ എട്ടിനാണ് ഫയാസ് ടിപി വധക്കേസിലെ പ്രതികളെ കണ്ടത്. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്നായിരുന്നു ജയില്‍ അധികൃതരുടെ വാദം. സംഭവം ചര്‍ച്ചയായതോടെ ഫയാസ് പ്രതികള കണ്ടിട്ടില്ലെന്ന് സിപിഎമ്മും വാദിച്ചു.

അതേസമയം വിഷയത്തില്‍ അന്വേഷണം വേണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇതിലും നടപടിയുണ്ടായില്ല. ടിപി വധക്കേസില്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പി മോഹനനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കൊലയ്ക്ക് പങ്കില്ലെന്ന് കണ്ടെത്തിയ കോടതി പി മോഹനനെ കുറ്റവിമുക്തനാക്കി.

English summary
Gold smuggling case accused Fayas met CPM leader P Mohanan in jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X