കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് വീണ്ടും തിരിച്ചടി; കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതി

  • By Desk
Google Oneindia Malayalam News

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ക്ക് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാന ജാമ്യ വ്യവസ്ഥ. ഇതില്‍ ഇളവ് തേടിയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Page 1

കേസില്‍ പുനരന്വേഷണം വേണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തലശേരി സൈദാര്‍പള്ളിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ 2006ലാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ജോലിക്ക് പോകവെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. ഒട്ടേറെ തവണ അന്വേഷണ സ സംഘത്തെ മാറ്റിയിരുന്നു.

അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍

ആര്‍എസ്എസ് ആണ് കൊലപാതകം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്തത് സിപിഎം പ്രവര്‍ത്തകരെയാണ്. തുടര്‍ന്നാണ് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. അവരുടെ അപേക്ഷ പരിഗണിച്ച് കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു.

ഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നുഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നു

ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാരായി രാജന്‍, തലശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന്‍ എന്നിവരടക്കം എട്ടു സിപിഎമ്മുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തൊട്ടുപിന്നാലെ 2012ല്‍ കാരായി രാജനും ചന്ദ്രശേഖരനും സിബിഐ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

English summary
Fazal Murder Case: High Court Reject to Ease Bail Conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X