ഫസലിന്റെ കൊലയ്ക്കു പിന്നില്‍!! ഒടുവില്‍ അതു പുറത്ത്!! ഞെട്ടിക്കുന്ന വീഡിയോ...
പ്രതികളിലൊരാളായ സുബീഷിന്റെ മൊഴി പുറത്ത്
കണ്ണൂര്‍: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസുകാരെന്നു വെളിപ്പെടുത്തല്‍. കേസിലെ പ്രതികളിലൊരാളായ ചെമ്പ്ര സ്വദേശി സുബീഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷിനോജ്, പ്രമീഷ്, പ്രഭീഷ് എന്നിവരും കൊലപാതകത്തില്‍ പങ്കാളിയാണെന്ന് സുബീഷ് പറയുന്നു.

കുറ്റസമ്മത മൊഴി
സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോയാണ് പുറത്തുവന്നത്. ഇതിലാണ് താനുള്‍പ്പെടെ നാലു പേര് ചേര്‍ന്നാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നു സുബീഷ് വെളിപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സുബീഷ് പോലീസിനു നല്കിയ മൊഴിയുടെ വീഡിയോയാണ് പുറത്തുവന്നത്.

മോഹനന് വധം
സിപിഎമ്മിന്റെ പ്രാദേശിക നേതാവ് പടുവിലായി മോഹനന് വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ് ഇക്കാര്യങ്ങള്‍ പോലീസിനോടു വെളിപ്പെടുത്തിയത്. 2014ലെ ചിറ്റാരിപ്പറമ്പ് പവിത്രന് കൊലക്കേസിലും തങ്ങള്‍ക്കു പങ്കുണ്ടെന്ന് സുബീഷ് പോലീസിനോട്പറഞ്ഞു.

നേരത്തേ സിപിഎം പ്രതിക്കൂട്ടില്‍
നേരത്തേ ഫസല്‍ കൊലയ്ക്കു പിന്നില്‍ സിപിഎമ്മാണെന്നാണ് ആരോപിക്കപ്പെട്ടിരുന്നത.പക്ഷെ ഇതു തെറ്റാണെന്ന് തെളിയിക്കുന്നതാണ് സുബീഷിന്റെ മൊഴി.

കൊലയ്ക്കു കാരണം
ആര്‍എസ്എസ് കൊടിമരവും ബോര്‍ഡുകളും സ്ഥിരമായി നശിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സിബീഷ് മൊഴി നല്കി.

വിവരം അറിയിച്ചു
ഫസലിനെ കൊലപ്പെടുത്തിയ ശേഷം തലശ്ശേരി ആര്‍എസ്എസ് കാര്യാലയത്തിലെത്തി വിവരം പറഞ്ഞതായും സുബീഷ് വെളിപ്പെടുത്തി. കൊലപാതകത്തിനു ശേഷം ആയുധം വാങ്ങിവച്ചത് മാഹിയിലെ തിലകനെന്ന ആളാണെന്നും ഫസല്‍ പറയുന്നു.

ഫസല്‍ വധിക്കപ്പെട്ടത്
2006 ഒക്ടോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്. പത്രക്കെട്ടുകളുമായി പുലര്‍ച്ചെ സൈക്കിളില്‍ പോകവെയാണ് ഫസല്‍ ആക്രമിക്കപ്പെട്ടത്. കഴുത്തില്‍ കഠാര കുത്തിയിറക്കിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഫസലിനെ പിന്തുടര്ന്നെത്തിയ ആക്രമികള്‍ കൊടുവാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ നിര്‍ണായകമാവും
സുബീഷിന്റെ മൊഴിയുടെ വീഡിയോ ഫസല്‍ കേസില്‍ നിര്‍ണായകമാവും. ഈ വീഡിയോ ഫസലിന്റെ സഹോദരന് അബ്ദുല്‍ റഹ്്മാന്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നേരത്തേ ഓഡിയോ പുറത്തുവന്നു
ഫസലിന്റെ കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്നു സൂചന നല്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ഒരു വീഡിയോ പുറത്തുവരുന്നത് ഇതാദ്യമാണ്.

ആയുധങ്ങളുമായെത്തി
രണ്ടു വാളുകളുമായാണ് താനും മറ്റു മൂന്നു പേരും അന്നു ബൈക്കിലെത്തിയതെന്ന് സുബീഷ് വെളിപ്പെടുത്തി. ആര്‍എസ്എസ് ശാഖയില്‍ വച്ചാണ് കൊലയുടെ ഗൂഡാലോചന നടത്തിയതെന്നും ഇയാള്‍ പറയുന്നു.
സുബീഷിന്റെ മൊഴിയുടെ വീഡിയോ
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications