India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എഫ്ബിയില്‍ ഓഡിറ്റ് നടത്തുന്നവർ ഇതൊന്നും അറിയുന്നില്ല'; എകെ ആന്റണി വിമർശകരോട് ശബരീനാഥ്

Google Oneindia Malayalam News

ദേശീയ രാഷ്ട്രീയത്തിലെ രണ്ട് പതിറ്റാണ്ട് നീണ്ട് നിന്ന പ്രവർത്തനങ്ങള്‍ക്ക് ശേഷം മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഇന്ന് ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇനി മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം തുടരുമെന്നാണ് എകെ ആന്റണി വ്യക്തമാക്കുന്നത്. അതേസമയം പാർട്ടിയുടെ ഏറ്റവും തലമുതിർന്ന നേതാക്കളില്‍ ഒരാളായി നില്‍ക്കുമ്പോഴും ആന്റണിക്കെതിരെ സ്വന്തം പാർട്ടിയില്‍ നിന്ന് വിമർശനവും ശക്തമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ തളർച്ചയ്ക്ക് പിന്നാലെയായിരുന്നു ഇത്തരത്തില്‍ ആന്റണിക്കെതിരായ വിമർശനം ശക്തമാവാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ ആന്റണി ആരേയും അറിയിക്കാതെ നടത്തുന്ന പ്രവർത്തനങ്ങള്‍ വ്യക്തമാക്കിയും വിമർശകർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകായാണ് കെഎസ് ശബരീനാഥ്. ആന്റണി നടത്തുന്ന പല പ്രവർത്തനങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഓഡിറ്റ് നടത്തുന്ന പലരും അറിയുന്നില്ല എന്നുള്ളതാണ് സത്യമെന്നാണ് ശബരീനാഥ് വ്യക്തമാക്കുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബഹുമാനപ്പെട്ട ശ്രീ ഏ. കെ. ആന്റണി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുകയാണ്. മുഖ്യമന്ത്രിയായും കേന്ദ്ര രാജ്യരക്ഷമന്ത്രിയായും ജനഹൃദയങ്ങളിൽ ജീവിക്കുന്ന കോൺഗ്രസിന്റെ ഏറ്റവും തലമുതിർന്ന നേതാവാണ് അദ്ദേഹം.
ഡൽഹിയിൽ നിന്ന് രാജ്യസഭാ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് വരുമ്പോൾ എനിക്കും അരുവിക്കര നിയോജകമണ്ഡലത്തിലെ ആദിവാസിമേഖലയിലെ ജനങ്ങൾക്കും നന്ദി പറയാതിരിക്കാൻ കഴിയുകയില്ല. അദ്ദേഹം എംപിയായിരുന്ന എല്ലാവർഷവും അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു നിശ്ചിത തുക ആദിവാസി മേഖലകളിൽ അടിസ്ഥാനസൗകര്യവികസനത്തിന് നൽകിയിട്ടുണ്ട്. ശരാശരി കണക്കെടുത്താൽ അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്ന് ഏകദേശം 5 കോടി രൂപയിൽ കൂടുതൽ പത്തിൽ കൂടുതൽ ഊരുകളിൽ മൂന്ന് പഞ്ചായത്തുകളിൽ മാത്രം നൽകിയിട്ടുണ്ട്.

അദ്ദേഹം പദ്ധതികൾ തിരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളും ഗാന്ധിയൻ തത്വങ്ങൾ അടിസ്ഥാനമാക്കിയാണ്. ഏറ്റവും പിന്നോക്കം നിൽക്കുന്ന ആളുകൾക്ക്,അതും തീരെ എത്തിപ്പെടാൻ കഴിയാത്ത മേഖലകളിൽ ഉപയോഗപ്രദമാകുന്നമാകുന്ന രീതിയിൽ ഫണ്ട് വിനിയോഗിക്കണം. പിന്നെ, കാലതാമസമില്ലാതെ പദ്ധതി പൂർത്തികരിക്കണം.

40/50 കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പ്രാപ്യമായ സംവിധാനം ഇല്ലാതിരിക്കെ അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്ന് നിർമ്മിച്ച സാംസ്കാരിക നിലയങ്ങൾ വലിയ ഒരു അത്താണിയായി മാറി.ഇന്ന് മണിതൂക്കിയിലും പൊൻപാറയിലും ചെട്ടിയാപാറയിലും തേവിയാരുകുന്നിലും മണലിയിലും (ചിലത് മാത്രം ) ഈ കെട്ടിടങ്ങൾ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നുണ്ട്. ഊരിൽ വിവാഹമോ മെഡിക്കൽ ക്യാമ്പോ വിദ്യാഭ്യാസ പദ്ധതിയോ നടത്തണമെങ്കിൽ അഭയം ഈ സ്‌ഥാപനങ്ങൾ തന്നെ. സവിശേഷതകൾ ഇവിടെ തീരുന്നില്ല. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഉദ്ഘാടനത്തിന് അദ്ദേഹത്തിനെ ക്ഷണിച്ചാൽ അദ്ദേഹം സ്നേഹപൂർവ്വം നിരസിക്കും, കാര്യങ്ങൾ നന്നായി നടക്കട്ടെ എന്ന് പറഞ്ഞു അനുഗ്രഹിക്കും.

ഇതൊന്നും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഓഡിറ്റ് നടത്തുന്ന പലരും അറിയുന്നില്ല എന്നുള്ളതാണ് സത്യം. അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്ന് എല്ലാ ജില്ലകളിലും ആദിവാസി ഊരുകളിൽ നിശബ്ദവിപ്ലവം നടന്നതിനു ഞാൻ സാക്ഷിയാണ്.തിരികെ നാട്ടിൽ എത്തുമ്പോൾ അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു....

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  'FB auditors did not know none of this'; ks Sabrinath to AK Antony critics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X