ഐസിയുവിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി
കൊച്ചി: ആക്ഷേപഹാസ്യത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പരിഹസിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മ ഇന്റര്‍നാഷ്ണല്‍ ചളു യൂണിയന്റെ (ഐസിയു) ഫെസ്ബുക്ക് പേജ് അപ്രത്യക്ഷമായി. ഏകദേശം ഒരു ലക്ഷത്തിലധം ലൈക്കുകള്‍ ലഭിച്ചതിന് പിന്നാലെയാണ് പേജ് അപ്രത്യക്ഷമായിരിക്കുന്നത്.
ഫേസ്ബുക്ക് അധികൃതര്‍ അഡ്മിനുകള്‍ക്ക് കാരണം ബോധിപ്പിച്ചിട്ടില്ലെങ്കിലും കപട സദാചാരം, മതവര്‍ഗ്ഗീയത എന്നീ വിഷയങ്ങളില്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് പേജ് അപ്രത്യക്ഷമായതെന്നാണ് അഡ്മിനുകള്‍ കരുതുന്നത്. പേജ് അപ്രത്യക്ഷമായതിന്റെ തൊട്ടുപിന്നാലെ പുതിയ പേജ് അതേ പേരില്‍ തുടങ്ങിയിട്ടുണ്ട്.

പേജ് അപ്രത്യക്ഷമായെങ്കിലും ഐസിയുവിന്റെ പേരിലുള്ള ഗ്രൂപ്പ് ഇപ്പോഴും നിലവിലുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തിലധികം പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്. അതിനിടെ, പേജിനെതിരെ നടപടി എടുത്തവരെന്നു കരുതുന്നവര്‍ പേജ് അപ്രത്യക്ഷമായതില്‍ സന്തോഷം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഐസിയുവിന്റെ ഔദ്യോഗിക ലോഗോ വില്‍പ്പനയ്ക്ക് എന്ന പേരില്‍ ഇവര്‍ മറ്റൊരു പേജും ആരംഭിച്ചു.
അടുത്തിടെ കാര്‍ട്ടൂണിസ്റ്റായ ബ്രാഡ് ഗൂസിന്റെ കോപ്പിറൈറ്റുള്ള ഒരു കലാസൃഷ്ടി ഐസിയു ഉപയോഗിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്നാണോ പേജ് അപ്രത്യക്ഷമായതെന്നതില്‍ വ്യക്തതയില്ല. ഏതുവിധേനയും പേജ് തിരികെ കൊണ്ടുവരാനുള്ള ശ്രമം അഡ്മിനുകള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications