കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവനന്റില്‍ പന്തളം രാജാവ് എന്ന പരാമര്‍ശമേ ഇല്ല.... ശശികുമാര വര്‍മയെ പൊളിച്ചടുക്കി പോസ്റ്റ്!!

Google Oneindia Malayalam News

പന്തളം: ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബത്തിന്റെ വാദങ്ങളെ തള്ളി റൂബിന്‍ ഡിക്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞ കാര്യങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശബരിമലയില്‍ പന്തളം രാജകുടുംബത്തിന് യാതൊരു അവകാശവും ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ പന്തളം രാജകുടുംബത്തിന് ശബരിമല അടച്ചിടാന്‍ അധികാരമുണ്ടെന്ന് ശശികുമാര വര്‍മ പറഞ്ഞിരുന്നു.

സര്‍ക്കാരിനെയും സുപ്രീം കോടതിയെയും വെല്ലുവിളിച്ച് കൊണ്ടുള്ള ശശികുമാര വര്‍മയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. പന്തളം കൊട്ടാരത്തിന്റെ വാദങ്ങള്‍ തെറ്റാണെന്നും, കൊട്ടാരത്തിന്റെ അവകാശങ്ങളെ പറ്റി കവനന്റില്‍ പറയുന്നില്ലെന്നും ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്നു. ഇതിന് സമാനമാണ് റോബിന്‍ ഡിക്രൂസിന്റെ പോസ്റ്റ്.

ശശികുമാര വര്‍മ പറഞ്ഞത്

ശശികുമാര വര്‍മ പറഞ്ഞത്

സര്‍ക്കാര്‍ തങ്ങളുടെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിടുമെന്നായിരുന്നു ശശികുമാര വര്‍മയുടെ ഭീഷണി. സര്‍ക്കാര്‍ നയം മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1949ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട് കവനന്റ് ഉടമ്പടി പ്രകാരം കൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ടെന്നും ശശികുമാര വര്‍മ അവവകാശപ്പെട്ടിരുന്നു. അത്തരം നടപടികളിലേക്ക് കടക്കാന്‍ കൊട്ടാരത്തിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 കവനന്റും രാജാവും

കവനന്റും രാജാവും

നിലവിലില്ലാത്ത കവനന്റും കവനന്റിലില്ലാത്ത പന്തളം രാജാവും എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളെയും മറ്റും കുറിച്ച് പറയുന്നത് തിരുവിതാംകൂര്‍-കൊച്ചി രാജാക്കന്‍മാര്‍ ചേര്‍ന്ന് തിരുക്കൊച്ചി സംസ്ഥാനം രൂപീകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റുമായി 1949 ജൂലായ് ഒന്നിന് ഒപ്പുവെച്ച് കവന്റിലാണ്.

 പന്തളം രാജാവ് ഇല്ല

പന്തളം രാജാവ് ഇല്ല

ഇതില്‍ പന്തളം രാജാവ് എന്ന പരാമര്‍ശം ഇല്ല. കാരണം അതിന് 200 വര്‍ഷം മുമ്പ് മാര്‍ത്താണ്ഡവര്‍മ വിശാല തിരുവിതാംകൂര്‍ രാജ്യം വെട്ടിപ്പിടിച്ചപ്പോള്‍ പന്തളം രാജ്യ ഇല്ലാതായി. ശബരിമല ക്ഷേത്രത്തെക്കുറിച്ചും പ്രത്യേകം പറുന്നില്ല. തിരുവിതാംകൂര്‍ ദേവസ്വത്തിന് സര്‍ക്കാര്‍ വര്‍ഷം 50 ലക്ഷം രൂപ വീതം നല്‍കണമെന്നും പത്മനാഭസ്വാമി ക്ഷേത്രത്തിന് വര്‍ഷം അഞ്ച് ലക്ഷം വീതം നല്‍കണമെന്നും പറയുന്നുണ്ട്. പത്മനാഭസ്വാമി ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളായി പട്ടികപ്പെടുത്തിയിട്ടുമില്ല.

നിയന്ത്രണം കൊച്ചി രാജാവിന്

നിയന്ത്രണം കൊച്ചി രാജാവിന്

എന്നാല്‍ കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ പൂര്‍ണ ത്രേശ്വരി ക്ഷേത്രം, പഴയന്നൂര്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ആചാരങ്ങള്‍ സംബന്ധിച്ചുള്ള നിയന്ത്രണം കൊച്ചി രാജാവിനായിരിക്കും എന്നും പറയുന്നുണ്ട്. പക്ഷേ പ്രശ്‌നം അതല്ല. ഈ കവനന്റിന് നിയമപ്രാബല്യം ഇല്ല എന്ന് കേരള ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. 1956ല്‍ ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പ് ഉണ്ടാക്കിയ നിയമങ്ങള്‍ 1952ലെ ഇന്ത്യാ സര്‍ക്കാര്‍ ആക്ടിവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ വിലയുള്ളതല്ല.

മേരി റോയിക്ക് സ്വത്തവകാശം

മേരി റോയിക്ക് സ്വത്തവകാശം

ഇതുപ്രകാരമാണ് തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമം നിലവിലില്ലെന്നും മേരി റോയിക്ക് സ്വത്തവകാശം ഉണ്ടെന്നും സുപ്രീം കോടതി വിധിച്ചത്. അതുപോലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം കവനന്റില്‍ പറഞ്ഞിരിക്കുന്ന മൂന്നില്‍ നിന്ന് കൂട്ടിയപ്പോള്‍ കേരള ഹൈക്കോടതിയില്‍ അത് ചോദ്യം ചെയ്യപ്പെട്ടു. കവനന്റിന് എതിരായിരുന്നു എന്നായിരുന്നു വാദം. പക്ഷേ കവനന്റ് നിലനില്‍ക്കുന്നില്ല എന്നും സര്‍ക്കാരിന് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം നിശ്ചയിക്കാം എന്നുമായിരുന്നു വിധി. അതുകൊണ്ട് നിലവിലില്ലാത്ത കവനന്റില്‍ പരാമര്‍ശിക്കാത്ത പന്തളം രാജാവിന് ശബരിമലയില്‍ ഉള്ള അധികാരം ഒരു ചടങ്ങ് എന്നതിനപ്പുറമില്ല.

വലിയ പുരാണങ്ങള്‍

വലിയ പുരാണങ്ങള്‍

കേരളത്തിലെ രാജകുടുംബങ്ങളുടെ കമ്മ്യൂണിസ്റ്റ് ജാതിവിരുദ്ധ പാരമ്പര്യത്തെ കുറിച്ച് വലിയ പുരാണങ്ങളാണല്ലോ എഴുതപ്പെടുന്നത്. ഒരു ചെറിയ ടിപ്പണി എഴുതാനുണ്ട്. വിപ്ലവകരമായ നിലപാടുകളെടുത്ത ബ്രാഹ്മണരോ രാജകുടുംബാംഗങ്ങളോ ആയി ഒരുപാട് പേരുണ്ടായിരുന്നു. പ്രത്യേകിച്ചും കൊച്ചി, എണ്ണക്കാട്ട്, പന്തളം, കൊടുങ്ങല്ലൂര്‍ രാജകുടുംബങ്ങളില്‍. ഇഎംഎസ്സിനെ പോലുള്ളവരുടെ നേതൃത്വം കേരളത്തിലെ തൊഴിലാളികള്‍ക്കും കാഴ്ജാതിക്കാര്‍ക്കും ഉണ്ടാക്കിയ രാഷ്ട്രീയ നേട്ടം ചരിത്രപരമാണ്. അവരോട് ഒട്ടും അനാദരവ് ഇല്ല. ചരിത്രത്തില്‍ വ്യക്തികളുടെ പങ്ക് വലുതാണ്

രാഷ്ട്രീയ സാഹചര്യം

രാഷ്ട്രീയ സാഹചര്യം

തിരുവിതാകൂറില്‍ 1940കളുടെ അവസാനം ഉണ്ടായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും ഈ വിഭാഗത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുപ്പിച്ച് എന്നത് പറയാതിരിക്കാനാവില്ല. സര്‍ സിപിക്കെതിരെ ഉത്തരവാദിത്ത ഭരണത്തിനായി വാദിച്ച തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനെ നിലവിലുള്ള ഹിന്ദു ഭരണത്തിനെതിരിയാ ക്രിസ്ത്യാനികള്‍ നടത്തുന്ന ഒരു കുത്തിത്തിരിപ്പായാണ് പൊതുവെ സവര്‍ണ ഹിന്ദുക്കള്‍ കണ്ടിരുന്നത്. ഒളിവിലെ ഓര്‍മകളില്‍ ഇക്കാര്യം എഴുതിയിട്ടുണ്ട്. താമസിയാതെ സംഭവിക്കാന്‍ പോകുന്ന അധികാര കൈമാറ്റത്തില്‍ തങ്ങളുടെ പങ്ക് ഉറപ്പിക്കാന്‍ വേണ്ടിയാണ് തിരുവിതാംകൂറിലെ വരേണ്യ മുസ്ലീങ്ങളും സ്റ്റേറ്റ് കോണ്‍ഗ്രസില്‍ കൂടിയത്.

രാജകുടുംബങ്ങള്‍ എങ്ങോട്ട് പോകും

രാജകുടുംബങ്ങള്‍ എങ്ങോട്ട് പോകും

1947ന് ശേഷം രാജകുടുംബങ്ങള്‍ എങ്ങോട്ട് പോകും എന്ന ചോദ്യം ഉയര്‍ന്നു. സ്‌റ്റേറ്റ് കോണ്‍ഗ്രസ്, ടിഎം വറുഗീസിനെയും സി കേശവനെയും നേതാവായി സ്വീകരിക്കുക. അതു പറ്റില്ല. സര്‍ സിപി പോയി രാജാവ് ഒരു സ്ഥാനപ്പേര് മാത്രമായി. ഹിന്ദു മഹാസഭ ഒരു സാധ്യത ആയി തിരുവിതാംകൂറില്‍ ഉണ്ടായിരുന്നില്ല. പിന്നെ കല്‍ക്കത്ത തീസിസെങ്കില്‍ കല്‍ക്കത്ത തിസീസ് എന്ന വഴിയേ തിരുവിതാംകൂറിലെ സവര്‍ണരില്‍ ഒരു വിഭാഗത്തിന് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് 1957ലെ പൊതു തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്തുണ നല്‍കിയത്.

രാഷ്ട്രീയ ആവശ്യം

രാഷ്ട്രീയ ആവശ്യം

കൊച്ചി, പന്തളം, കായംകുളം, മാവേലിക്കര, എണ്ണക്കാട്ട് രാജകുടുംബങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്ന് വിപ്ലവകകാരികളാവുകയായിരുന്നു. വ്യക്തികളുടെ മാഹാത്മ്യത്തിനൊപ്പം തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യവും പന്തളം കൊട്ടാരത്തെ വിപ്ലകാരികളുടെ ഒപ്പം എത്തിക്കുന്നതില്‍ പങ്കുവഹിച്ചു. ഇഎംഎസ്, ശങ്കരനാരായണന്‍ തമ്പി, സി ഉണ്ണിരാജ, തുടങ്ങിയവരൊക്കെ ബുദ്ധിജീവികളെന്ന നിലയില്‍ വിപ്ലവകാരികളായി മാറിയപോലെ ആയിരുന്നില്ല പന്തളം കൊട്ടാരം മാറിയത്. രാഷ്ട്രീയ ആവശ്യവും കാരണമായിരുന്നു.

ഒരൊറ്റ പൈസ പോലും കാണിക്കയായി ഇടരുത്! തമിഴ് അയ്യപ്പഭക്തരോട് സംഘപരിവാറിന്‍റെ ആഹ്വനം.. വീഡിയോഒരൊറ്റ പൈസ പോലും കാണിക്കയായി ഇടരുത്! തമിഴ് അയ്യപ്പഭക്തരോട് സംഘപരിവാറിന്‍റെ ആഹ്വനം.. വീഡിയോ

ശബരിമല അടച്ചിടാന്‍ അവകാശമുണ്ട്.. പന്തളം കൊട്ടാരം പ്രതിനിധിയുടെ മുന്നറിയിപ്പ്ശബരിമല അടച്ചിടാന്‍ അവകാശമുണ്ട്.. പന്തളം കൊട്ടാരം പ്രതിനിധിയുടെ മുന്നറിയിപ്പ്

English summary
fb post against panthalam royal family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X