കളക്ടര്‍ ബ്രോയ്ക്ക് പകരം വില്ലന്‍ ജോസേട്ടന്.. പിടിച്ചതിലും വലുതാണല്ലോ മാളത്തിലെന്ന് കോഴിക്കോട്..
കോഴിക്കോട് : കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ എന്‍ പ്രശാന്തിനെ മാറ്റി പകരം പുതിയ കളക്ടറെ നിയമിച്ചത് അടുത്തിടെയാണ്. ടൂറിസം ഡയറക്ടര്‍ യു വി ജോസിനാണ് കോഴിക്കോടിന്റെ ചുമതല.
നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് ചോദ്യം ചെയ്ത ആ നടന് ദിലീപല്ല..!! പിന്നാര്??
മൂത്രം കുടിപ്പിച്ചു..സ്വകാര്യ ഭാഗങ്ങളില്‍ നക്കിച്ചു..പോലീസുകാര്‍ നഗ്നഫോട്ടോയെടുത്തു..ഞെട്ടിക്കും !
ജനപ്രിയ നടപടികളിലൂടെ പ്രിയങ്കരനായ കളക്ടര്‍ ബ്രോയെ മാറ്റിയത് കോഴിക്കോട്ടുകാരെ ചെറുതായൊന്നുമല്ല വിഷമിപ്പിച്ചത്. എന്നാല്‍ പിടിച്ചതിലും വലുതാണല്ലോ മാളത്തില്‍ എന്ന് തോന്നിപ്പിക്കും വിധത്തിലാണ് പുതിയ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി ഇരുപതിന് കോഴിക്കോട് കളക്ടറായി ചാര്‍ജ് ഏറ്റെടുത്ത യു വി ജോസ് കോഴിക്കോട്ടുകാരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് കളക്ടറുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ഇട്ടിരുന്നു. പഴയെ കളക്ടറെ വാഴ്ത്തുകയും പുതിയ കളക്ടറെ സംശയദൃഷ്ടിയോടെ കാണുകയും ചെയ്യുന്ന കമന്റുകളായിരുന്നു മിക്കതും വന്നത്.

ഈ കമന്റുകളെക്കുറിച്ച് കളക്ടര്‍ പുതിയ പോസ്ററിട്ടത് കോഴിക്കോട്ടുകാര്‍ക്ക് വല്ലാതങ്ങ് ബോധിച്ച മട്ടാണ്. ഹോ..എന്തൊരു പോസ്റ്റിംഗ് ആയിരുന്നു..എന്ന പറഞ്ഞാണ് യു വി ജോസിന്റെ പോസ്റ്റ് തുടങ്ങുന്നത്.

കോഴിക്കോട്ടുകാരുടെ കമന്റുകള്‍ വായിച്ച് ആദ്യം താന്‍ പേടിച്ചുപോയി. അവരുടെ സ്വന്തം കളക്ടര്‍ ബ്രോയെ മാറ്റി പകരം വില്ലന്‍ റോളില്‍ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും പെരുമാറുന്നത് എന്നോര്‍ത്ത് അല്പം വിഷമം തോന്നിയെന്നും യുവി ജോസ് കുറിച്ചു.

ചിലരുടെ കമന്റുകള്‍ പ്രത്യേകം എടുത്തു പറയുകയും ചെയ്തിട്ടുണ്ട് കളക്ടര്‍. അതിലൊന്ന് കളക്ടര്‍ ബ്രോ എന്ന് വിളിച്ചോട്ടെ എന്നായിരുന്നു. ആ പേര് പ്രശാന്തിന് മാത്രം കൊടുത്ത് തന്നെ ജോസേട്ടാ എന്ന് വിളിച്ചോളൂ എന്നായിരുന്നു കിടുക്കന്‍ മറുപടി.

അത് കേള്‍ക്കേണ്ട താമസം ജോസേട്ടാ വിളികള്‍ കൊണ്ട് കോഴിക്കോട്ടുകാര്‍ കമന്റ് ബോക്സില്‍ സ്നേഹം നിറച്ചു തുടങ്ങി. ബ്രോപോയ സ്ഥിതിക്ക് ഇത് ബിഗ് ബ്രോ ആകട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഒറ്റാലില് കിടന്നതിനേക്കാല് മൂത്തതാണല്ലോ കര്‍ത്താവേ കിഴക്കൂന്ന് വന്നതെന്ന് മറ്റൊരു രസികന്‍.

കളക്ടര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നൗഷീറിന്റെ കമന്റാണ്. അതിങ്ങനെയായിരുന്നു. നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്..മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊട്ടിക്കും.ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെയാണ് ജോസേട്ടന്റെ തീരുമാനം.കോഴിക്കോട്ടുകാരുടെ ചങ്കും കൊണ്ടേ പോകൂന്ന്...
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications