അമ്മ അഭിനയം തൊഴിലാക്കിയവരുടെ സംഘടന..! പേരിന് പോലും ജനാധിപത്യമില്ല..!വിമര്‍ശനപ്പെരുമഴ..!
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മ നടിയുടെ ഒപ്പമല്ല, മറിച്ച് ആരോപണ വിധേയനായ നടനൊപ്പമാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അംഗങ്ങള്‍ നടത്തിയ പ്രകടനം. ഇതോടെ അമ്മയുടെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംവിധായകന്‍ ആഷിഖ് അബു, നടന്‍ ജോയ് മാത്യു എന്നിവര്‍ അമ്മയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
സിനിമാ സംഘടനകളുടെ നിലപാടുകളില്‍ പൊതു സമൂഹത്തിന് അതിശയം തോന്നുന്നതിന് കാരണം മറ്റൊന്നുമല്ലെന്ന് ആഷിഖ് അബു പറയുന്നു. അഞ്ചുപൈസയുടെ ജനാധിപത്യം പേരിന് പോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി എന്നാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്. അമ്മയെ പരോക്ഷമായി കളിയാക്കിക്കൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാവര്‍ക്കും അറിയേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണ്. എന്നാല്‍ കേട്ടോളൂ. അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും അമ്മയിലെ അംഗങ്ങളാണെന്നിരിക്കെ ഇരയോടുള്ളതിനേക്കാല്‍ പിന്തുണ ആരോപണ വിധേയന് നല്‍കുകയാണ് അമ്മ എന്നാണ് പൊതുവില്‍ ആക്ഷേപം ഉയരുന്നത്. നടിയുടെ വിഷയം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മാത്രമല്ല വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് അടക്കമുള്ളവര്‍ ചോദ്യങ്ങളില്‍ പ്രകോപിതരായി കയര്‍ത്തതും വിവാദമായി.












Click it and Unblock the Notifications