കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൂസി കളപ്പുരയുടെ താമസം ഹോട്ടലുകളിൽ;ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള പ്രസംഗം, മോശം പരാമർശവുമായി വീണ്ടും സഭ

Google Oneindia Malayalam News

വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ മോശം ആരോപണങ്ങളുമായി മാനന്തവാടി രൂപത ബിഷപ്പും എഫ്‍സിസി സഭാ അധികാരികളും രംഗത്ത്. എഫ്‍സിസി മഠത്തില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിൽ സഭാ അധികൃതർക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടവും എഫ്സിസി അധികൃതരും നൽകിയ മറുപടിയിലാണ് സിസ്റ്റർക്കെതിരെ മോശം പരാമർശങ്ങൾ.

സഭാ വിരോധികള്‍ക്കൊപ്പം സദാസമയവും കറങ്ങി നടന്ന് സിസ്റ്റർ ഹോട്ടലുകളില്‍ താമസിച്ചെന്നും, അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് സിസ്റ്റർക്ക് ഇപ്പോൾ താൽപ്പര്യമെന്നും സത്യവങ്മൂലത്തിൽ ദ്വയാർത്ഥ പ്രയോഗത്തോടെ പറയുന്നു. എന്നാൽ സഭയുടെ തെറ്റായ ആരോപണങ്ങള്‍ കോടതി തള്ളിക്കളയുമെന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

51 ദിവസം മഠത്തിന് പുറത്ത്

51 ദിവസം മഠത്തിന് പുറത്ത്


സഭയെ അപകീർത്തിപ്പെടുത്തുകയെന്ന മാത്രം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര കാനോനിക നിയമങ്ങൾക്കെതിരായാണ് ജീവിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റർ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

സിസ്റ്റർ സ്ഥലം കൈയ്യേറി താമസിക്കുന്നു

സിസ്റ്റർ സ്ഥലം കൈയ്യേറി താമസിക്കുന്നു

ചില സമയങ്ങളില്‍ സംസ്കാര ശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് സിസ്റ്ററുടെ താമസം. ഇത് സഭാ നിയമങ്ങള്‍ക്ക് കടകവിരുദ്ദമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം സിസ്റ്ററെ മഠത്തില്‍നിന്നും പുറത്താക്കികൊണ്ടുള്ള നടപടി ശരിവച്ച സാഹചര്യത്തിൽ കാരയ്ക്കാമല എഫ്സിസി മഠത്തിൽ സ്ഥലം കയ്യേറിയാണ് സിസ്റ്റർ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.

പോലീസ് അന്വേഷണം അവസാനിപ്പിച്ചു

പോലീസ് അന്വേഷണം അവസാനിപ്പിച്ചു

അതേസമയം സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിലെല്ലാം തെളിവില്ല എന്ന കാരണത്താൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. സഭക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതികൾ അവാസ്തവവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് വെള്ളമുണ്ട പോലീസ് വ്യക്തമാക്കുന്നത്. അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സിസ്റ്റര്‍ ലൂസിക്ക് വേണമെങ്കില്‍ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നും പോലീസ് മറുപടിയിൽ വ്യക്തമാക്കുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തി

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തി

മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറയ്ക്കൽ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായി ഈ വീഡിയോ സഹിതം സിസ്റ്റർ ലൂസി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവ് ലഭിച്ചിട്ടില്ല എന്നാണ് വെള്ളമുണ്ട പോലീസ് പറയുന്നത്. സിസ്റ്റർ താമസിക്കുന്ന കാരയ്ക്കാമല മഠത്തിൽ ചിലര്‍ പ്രകടനവുമായെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും തെളിവില്ലെന്നു പറഞ്ഞ് പോലീസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.

English summary
FCC against Sisiter Lucy Kalappura again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X