കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ഭീഷണിയുമായി വീണ്ടും സഭ; പരാതികൾ പിൻവലവിക്കണം, മാപ്പ് പറയണം...

Google Oneindia Malayalam News

വയനാട്: ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും സഭയുടെ ഭീഷണി. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി സഭ രംഗത്തെത്തിയിരിക്കുന്നത്. സഭാ അധികൃതർക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ ലൂസി കളപ്പുരയ്ക്ക് കത്തയച്ചിരിക്കുന്നത്. എഫ്‍സിസി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്.

 വിഎസിന്റേത് വറ്റി വരണ്ട തലയോട്ടി; എന്ത് പരിഷ്ക്കാരമാണ് വരേണ്ടത്? രൂക്ഷ അധിക്ഷേപവുമായി കെ സുധാകരൻ! വിഎസിന്റേത് വറ്റി വരണ്ട തലയോട്ടി; എന്ത് പരിഷ്ക്കാരമാണ് വരേണ്ടത്? രൂക്ഷ അധിക്ഷേപവുമായി കെ സുധാകരൻ!

വത്തിക്കാൻ അപ്പീൽ തള്ളിയ സാഹചര്യത്തിൽ സഭയില്‍ നിന്ന് പുറത്തുപോകുകയോ അല്ലെങ്കില്‍ സഭയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളും രണ്ട് പോലീസ് പരാതികളും പിൻവലിച്ച് മാപ്പുപറഞ്ഞ് അത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പരാതികൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

അപ്പീൽ വത്തിക്കാൻ തള്ളി

അപ്പീൽ വത്തിക്കാൻ തള്ളി

സിസ്റ്റര്‍ ലൂസി കളപ്പുര സന്യാസ സഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്സിസി) നിന്നും പുറത്താക്കിയ അധികൃതരുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയിരുന്നു. ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് വത്തിക്കാന്‍ നല്‍കിയ മറുപടി കത്തില്‍ വ്യക്തമാക്കി. എന്നാല്‍ മഠത്തില്‍ നിന്നും ഇറങ്ങില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ നിലപാട്. തന്റെ വിശദീകരണം കേട്ടില്ലെന്നും ലൂസി കളപ്പുര പറയുന്നു.

അന്യായമായി ഒന്നും ചെയ്തിട്ടില്ല

അന്യായമായി ഒന്നും ചെയ്തിട്ടില്ല

മഠത്തില്‍ നിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്താണ് ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കിയത്. തനിക്കെതിരെ നടക്കുന്നത് അസത്യപ്രചരണങ്ങളാണ്. സഭയെ മോശമാക്കുന്ന വിധത്തില്‍ ദൈവ വചനത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.തന്നെ അന്യായമായി പുറത്താക്കാനുള്ള നടപടി ഒഴിവാക്കാന്‍ ഇടപെടണം. തുടര്‍ന്നും സന്യസ്ത സഭയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വത്തിക്കാന് നല്‍കിയ വിശദീകരണ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

എഫ്സിസിയുടെ അസത്യ പ്രചരണങ്ങൾ

എഫ്സിസിയുടെ അസത്യ പ്രചരണങ്ങൾ

അസത്യ പ്രചരണങ്ങളാണ് എഫ്സിസി നടത്തുന്നത്.താന്‍ സഭയ്ക്ക് നല്‍കിയ വിശദീകരണക്കുറിപ്പ് മറച്ചുവെക്കുകയാണ് ചെയ്തത്. തനിക്കെതിരെ നടപടികള്‍ തുടങ്ങിയത് കാര്‍ വാങ്ങിയെന്നും പുസ്തം എഴുതിയെന്നും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തെന്നും പറഞ്ഞാണ്. താന്‍ പറഞ്ഞ കാര്യങ്ങളെ മറ്റൊരു രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. താന്‍ സഭയുടെ മുന്‍പില്‍ തെറ്റുകാരിയായി ഇരയാക്കപ്പെട്ടത് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതു കൊണ്ട് മാത്രമാണെന്നും സിസ്റ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അഭിപ്രായം തുറന്ന് പറഞ്ഞതിന് ശേഷം

അഭിപ്രായം തുറന്ന് പറഞ്ഞതിന് ശേഷം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഇരയ്ക്ക് നീതി തേടി കൊച്ചി വഞ്ചി സ്ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞതിന് ശേഷമാണ് സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ കടന്നാക്രമണം രൂക്ഷമായത്. 'സ്നേഹമഴയിൽ' എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

തന്റെ ഭാഗം കേൾക്കുന്നില്ല...

തന്റെ ഭാഗം കേൾക്കുന്നില്ല...

തന്റെ ഭാഗം കേൾക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടിയായിരുന്നു സിസ്റ്റർ ലൂസി വത്തിക്കാന് അപ്പീൽ നൽകിയത്. അപ്പീല്‍ വത്തിക്കാന്‍ തള്ളിയെങ്കിലും മഠംവിട്ട് ഇറങ്ങില്ലെന്ന നിലപാടിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര. എന്ത് വന്നാലും മഠം വിട്ട് താൻ പുറത്തേക്ക് ഇറങ്ങാൻ തയ്യാറല്ല. ഒരു ഫോൺകോളിൽ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേൾക്കാൻ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ തനിക്ക് അവകാശമുണ്ടെന്നും സിസ്റ്റർ ലൂസി കളപ്പുര ആരോപിക്കുന്നു.

English summary
FCC sent letter to isister Lucy Kalappura asking to withdraw complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X