കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്തിക്ക് അജ്ഞാത രോഗം! കഴിച്ചാല്‍ പണികിട്ടും... വാട്‌സ് ആപ്പിൽ ചിത്രം സഹിതം ഭീഷണി; മത്തിക്ക് എന്ത്?

Google Oneindia Malayalam News

Recommended Video

cmsvideo
മത്തിക്ക് അജ്ഞാത രോഗം, കഴിച്ചാല്‍ പണികിട്ടുമെന്നും പ്രചരണം | Oneindia Malayalam

കോഴിക്കോട്: മലയാളികള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മത്സ്യം മത്തി തന്നെ ആയിരിക്കും. ലഭ്യതയും വിലക്കുറവും പോലെ തന്നെ പോഷക സമൃദ്ധവും ആണ് മത്തി. ചിലയിടങ്ങളില്‍ മത്തി, ചാള എന്നും അറിയപ്പെടുന്നു.

കുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലുംകുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലും

എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട മത്തി ഇനി കഴിക്കാന്‍ പറ്റാതെ വന്നാലോ? വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ചിത്രങ്ങളും കുറിപ്പുകളും കണ്ടാല്‍ ആരായാലും മത്തി കൈകൊണ്ട് തൊടാന്‍ ഒന്ന് ഭയപ്പെടും.

'നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ....' !!! എന്റമ്മോ ബിജെപിയുടെ ഒടുക്കത്തെ പ്രാക്ക്! ട്രോൾ...'നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ....' !!! എന്റമ്മോ ബിജെപിയുടെ ഒടുക്കത്തെ പ്രാക്ക്! ട്രോൾ...

മത്തിക്ക് അപൂര്‍വ്വ രോഗം ബാധിച്ചു എന്നാണ് ചിത്രസഹിതം വിശദീകരിക്കുന്നത്. ആ ചിത്രങ്ങള്‍ കണ്ടാല്‍ ആര്‍ക്കും ഭയവും തോന്നും.

മത്തിക്ക് അജ്ഞാത രോഗം

മത്തിക്ക് അജ്ഞാത രോഗം

സാധാരണക്കാരുടെ പ്രിയപ്പെട്ട മത്സ്യം ആയ മത്തിക്ക് അജ്ഞാത രോഗബാധ എന്ന രീതിയില്‍ ആണ് പ്രചാരണം. ഇതിന്റെ ചിത്രങ്ങള്‍ സഹിതം ആണ് പ്രചരിപ്പിക്കുന്നത്.

മുട്ട പോലെ?

മുട്ട പോലെ?

കണ്ടാല്‍ മത്തിയുടെ മുട്ടയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. എന്നാല്‍ ഇത് മുട്ടയല്ല. ഒരു രോഗമാണ് എന്നാണ് പ്രചാരണം. വാട്‌സ് ആപ്പില്‍ കാര്യമായിത്തന്നെ ഇത് പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

കഴിച്ചാല്‍ പണികിട്ടുമെന്ന്

കഴിച്ചാല്‍ പണികിട്ടുമെന്ന്

മത്തിക്ക് രോഗം എന്ന് മാത്രമല്ല പ്രചാരണം. രോഗമുള്ള മത്തി കഴിച്ചാല്‍ ആ രോഗം മനുഷ്യര്‍ക്കും ബാധിക്കും എന്ന ഭീഷണിയും ഉണ്ട്. കണ്ടവര്‍ കണ്ടവര്‍ ഇത് ഷെയര്‍ ചെയ്ത് കൂടുതല്‍ ഭീതി വിതച്ചുകൊണ്ടിരിക്കുകയാണ്.

പ്ലാസ്റ്റിക് ആണെന്നും പറഞ്ഞു

പ്ലാസ്റ്റിക് ആണെന്നും പറഞ്ഞു

എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് രോഗമോ ബാക്ടീരിയയോ ഒന്നും അല്ല. മത്തി കഴിച്ച പ്ലാസ്റ്റിക് ആണ്. അങ്ങനെ വരുമ്പോഴും ആ മത്തി കഴിക്കാന്‍ പാടില്ലത്രെ.

ഒരു ചുക്കും ഇല്ല

ഒരു ചുക്കും ഇല്ല

എന്നാല്‍ ഈ പറയുന്നതുപോലെ ഒരു പ്രശ്മനവും ഇല്ല എന്നതാണ് സത്യം. പക്ഷേ ആ ഫോട്ടോയില്‍ കാണുന്നത് തട്ടിപ്പല്ല താനും. അതിന് പിന്നിലെ സത്യാവസ്ഥയാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

ഒരു പരാദമാണ്

ഒരു പരാദമാണ്

മത്തിയുടെ ഉള്ളില്‍ കാണുന്നത് ഒരു പരാദമാണ്. പാരസൈറ്റ് എന്ന് ഇംഗ്ലീഷില്‍ പറയും. നമ്മുടെ ഇത്തിള്‍ കണ്ണിയൊക്കെ പരാദ ജീവിയാണ്. അതുപോലെ തന്നെ ആണ് മത്തിയിലെ ഈ ജീവിയും.

ഗ്ലൂഗിയ സാര്‍ഡിനെല്ലന്‍സിസ്

ഗ്ലൂഗിയ സാര്‍ഡിനെല്ലന്‍സിസ്

പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട. ഇതാണ് ആ പരാദത്തിന്റെ ശാസാത്രീയ നാമം. ജീവശാസാത്രജ്ഞര്‍ നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ള ഒന്നാണിത്.

മത്തിയില്‍ തന്നെ

മത്തിയില്‍ തന്നെ

മത്തിയില്‍ കാണുന്ന് ഒരുതരം പരാദജീവിയാണ് ഇത്. മത്തിയുടെ പേര് ഇംഗ്ലീഷില്‍ സാര്‍ഡൈന്‍ എന്നാണ്. അങ്ങനെയാണ് ആ പരാദത്തിന് ഇങ്ങനെ ഒരു പേര് കിട്ടിയത്.

കഴിക്കാന്‍ പാടുണ്ടോ?

കഴിക്കാന്‍ പാടുണ്ടോ?

ഇങ്ങനെ പരാദങ്ങള്‍ ബാധിച്ച മത്തി കഴിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് ചോദ്യം. കൃത്യമായ ഉത്തരം ഇതിനും ഉണ്ട്.... ധൈര്യമായി കഴിക്കാം.

വൃത്തിയാക്കൂ... പൊരിച്ചടിക്കൂ!!!

വൃത്തിയാക്കൂ... പൊരിച്ചടിക്കൂ!!!

ഇനിയിപ്പോള്‍ ഈ 'അജ്ഞാത രോഗം ബാധിച്ച' മത്തി കിട്ടിയാല്‍ തന്നെ പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല. കഴുകി വ, വൃത്തിയാക്കി നന്നായി കറിവച്ചോ, പൊരിച്ചോ കഴിക്കാം. അതുകൊണ്ട് മനുഷ്യന് ഒരു ആരോഗ്യ പ്രശ്‌നവും ഉണ്ടാവില്ല.

ചിത്രം എവിടെ നിന്ന്?

ചിത്രം എവിടെ നിന്ന്?

എന്നാല്‍ ഇപ്പോഴും സംശയം തോന്നുന്ന ഒരു കാര്യമുണ്ട്. പ്രചരിക്കുന്ന ചിത്രം എവിടെ നിന്നുള്ളത് ആണ് എന്നതാണ് അത്. എന്തായാലും കേരളത്തില്‍ അല്ലെന്നാണ് കരുതുന്നത്. ടുണീഷ്യയില്‍ ആണ് മത്തിയിലെ ഈ പരാദജീവികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

English summary
Fear spreading on Social Media that Sardine found with unknown disease: What is the Fact?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X