കേരളത്തില്‍ പണിമുടക്ക്; നാളെ സ്കൂളുകളും ബാങ്കുകളും പ്രവര്‍ത്തിക്കുമോ? ഈ സേവനങ്ങള്‍ തടസപ്പെടും
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ക്കും കാര്‍ഷിക നയങ്ങള്‍ക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ദൈനംദിന ജീവിതത്തെ പണിമുടക്ക് കാര്യമായി ബാധിക്കാനാണ് സാധ്യത. സിഐടിയു, എഐടിയുസി തുടങ്ങിയ പ്രധാന സംഘടനകള്‍ സമരരംഗത്തുള്ളതിനാല്‍ സംസ്ഥാനത്തെ വിവിധ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിക്കാനിടയുണ്ട്. അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഭൂരിഭാഗം സ്കൂളുടെയും കോളജുകളുടെയും പ്രവര്‍ത്തനം നാളെ തടസപ്പെടും. ബാങ്ക് ജീവനക്കാരുടെ പ്രധാന യൂണിയനുകള്‍ പണിമുടക്കുന്നതിനാല്‍ ബാങ്കിങ് സേവനങ്ങളും തടസപ്പെടാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരിക്കുമെന്നും ഐടി, പ്ലാന്റേഷന് മേഖലകള്‍ ഉള്‍പ്പെടെയുള്ള വ്യവസായ യൂണിറ്റുകള്‍ അടഞ്ഞു കിടക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

പൊതുഗതാഗത സംവിധാനങ്ങളെയും പണിമുടക്ക് ബാധിക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങില്ല. ഇതിനുപുറമെ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളും സമരത്തില്‍ പങ്കുചേരുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചേക്കാം. കടകമ്പോളങ്ങളും പ്രാദേശിക വിപണികളും അടച്ചിടുമെന്നാണ് വ്യാപാരി സംഘടനകള്‍ നല്കുന്ന സൂചന.
എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്യാവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ സാധാരണപോലെ പ്രവര്‍ത്തിക്കും. പാല്, പത്രം എന്നിവയുടെ വിതരണത്തെ സമരം ബാധിക്കില്ല. ശബരിമല തീര്‍ത്ഥാടകരുടെ യാത്ര തടസപ്പെടുത്തില്ലെന്ന് സംയുക്ത സമരസമിതി ഉറപ്പുനല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളും എടിഎമ്മുകളും തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും അവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള യാത്രാക്ലേശം നേരിടാന്‍ സാധ്യതയുണ്ട്.
വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുമെങ്കിലും ഗതാഗത സൗകര്യം കുറവായതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വരും.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാല് പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരേയാണ് സമരം. തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുന്ന നാല് പുതിയ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇടതുപക്ഷ പാര്‍ട്ടികള്‍ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബിജെപി അനുകൂല സംഘടനകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications