കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം ഫെഡറലിസം, മതനിരപേക്ഷതയാണ് കരുത്ത്'; മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ഫെഡറലിസമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും നാനാത്വത്തില്‍ ഏകത്വം എന്ന നിലപാട് ഉയര്‍ത്തി മുന്നോട്ട് പോകാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .വൈവിധ്യങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയാണ് ബഹുസ്വരതയുടെ സംസ്‌കാരത്തിന്റെ അടിത്തറയായി തീരുന്നത്. ഇത് കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

 xpinarayi-vijayan-1643880267-jpg

ഇന്ന് കാണുന്ന വെളിച്ചങ്ങളെല്ലാം നമുക്ക് നല്‍കുന്നതിനായി ജീവന്‍ പോലും ബലിയര്‍പ്പിച്ച ധീരരായ രാജ്യസ്‌നേഹികളെ അനുസ്മരിച്ചല്ലാതെ നമുക്ക് മുന്നോട്ടുപോകാനാകില്ല. വ്യത്യസ്തമായ നിരവധി കാഴ്ചപ്പാടുകള്‍ ചേര്‍ന്ന് മഹാപ്രവാഹമായി മാറിയ ഒന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. അതുകൊണ്ടു തന്നെ നനാത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ രാജ്യത്ത് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും ശരിയായ മാര്‍ഗരേഖ.

രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായ ഫെഡറൽ തത്വങ്ങൾ പുലരണം. ശക്തമായ കേന്ദ്രവും സംതൃപ്‌തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്തിന്റെ കരുത്ത്. സാമ്പത്തിക രം​ഗത്തു ഉൾപ്പെടെ അത്തരമൊരു നിലപാട് സ്വീകരിച്ച് മുന്നോട്ടു പോവുകയെന്നത് പ്രധാനമാണ്. ഇന്ന് നാം കാണുന്ന വെളിച്ചങ്ങളെല്ലാം നമുക്ക് നൽകുന്നതിനായി ജീവൻ പോലും ബലിഅർപ്പിച്ച ധീരരായ രാജ്യസ്‌നേഹികളെ അനുസ്‌മരിച്ചു കൊണ്ടല്ലാതെ നമുക്ക് മുന്നോട്ട് പോകാൻ ആവില്ല. സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉൾക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകൾ ഭരണഘടനയ്ക്ക് സംഭാവന ചെയ്‌തത്. ഈ യാഥാർഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തുന്നതിന് തുല്യമാണ്, മുഖ്യമന്ത്രി പറഞ്ഞു.

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി: ഐതിഹാസിക ദിനമെന്ന് മോദിചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി: ഐതിഹാസിക ദിനമെന്ന് മോദി

Recommended Video

cmsvideo
തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും വന്‍ ജനത്തിരക്ക് |*Viral Story

English summary
'Federalism is the basis of the country's existence, secularism is its strength'; Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X