കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ്കോ നീക്കത്തിൽ പ്രതിഷേധം, സംസ്ഥാനത്ത് നാളെ മുതൽ ബാറുകള്‍ അടച്ചിടും

Google Oneindia Malayalam News

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെതാണ് തീരുമാനം. ബിവറേജസ് കോര്‍പറേഷനില്‍ നിന്നും വില്‍പനയ്ക്ക് വേണ്ടി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചിരുന്നു. ഇത് ബാറുകള്‍ക്ക് കനത്ത നഷ്ടം വരുത്തി വെയ്ക്കും എന്ന് വ്യക്തമാക്കിയാണ് നാളെ മുതല്‍ ബാറുകള്‍ അടച്ചിടുന്നതിനുളള തീരുമാനം.

ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.ലാഭവിഹിതം കുറച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാം എന്നാണ് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രശ്‌നപരിഹാരം ഉണ്ടാകുന്നത് വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ല എന്നാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനം. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തി വെച്ചേക്കും.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

bar

ബെവ്‌കോയില്‍ നിന്നും വില്‍പനയ്ക്ക ്‌വേണ്ടി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്നതാണ് വെയര്‍ഹൗസ് മാര്‍ജിന്‍. ബാറുകളുടെ വെയര്‍ ഹൗസ് നിരക്ക് 25 ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം കണ്‍സ്യൂമര്‍ ഫെഡിന്റേത് 20 ശതമാനത്തിലേക്കും ഉയര്‍ത്തി. എന്നാല്‍ എംആര്‍പി കൂട്ടി വില്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡിനോ ബാറുകള്‍ക്കോ അനുമതിയില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. വന്‍ സാമ്പത്തിക ബാധ്യതയാണ് ഈ നീക്കം ബാറുകള്‍ക്ക് വരുത്തി വെച്ചിരിക്കുന്നത് എന്നാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വിലയിരുത്തുന്നത്.

ഹോട്ട് ലുക്കിൽ ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Kerala sold 72 crores liquor in one day

English summary
Federation of Kerala Hotel Association decides to close Bars in Kerala from Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X