കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലാകും, ഫീസ് വര്‍ധനയ്ക്ക് മെഡിക്കല്‍ കോളേജുകള്‍, വാങ്ങുന്നത് ലക്ഷങ്ങള്‍!!

മെഡിക്കല്‍ കോളേജിലെ ഫീസ് വര്‍ധിപ്പിക്കണമെന്ന് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ വീണ്ടും വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കാന്‍ ഒരുങ്ങുന്നു. ഫീസ് ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കണ്ണൂരും കരുണയുമടക്കമുള്ള 21 മാനേജ്‌മെന്റുകളാണ് ഫീസ് വര്‍ധനയ്ക്കായി കോടതിയെ സമീപിച്ചിരിക്കുന്നത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 150 വിദ്യാര്‍ത്ഥികളുടെ പ്രവേശനം കോടതി റദ്ദാക്കിയിട്ടും ഈ മാനേജ്‌മെന്റുകള്‍ ഫീസ് വര്‍ധനയ്ക്കായി മുന്നോട്ടുവരുന്നത് ഞെട്ടിക്കുന്നതാണ്.

അതേസമയം 11 ലക്ഷമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കേരളത്തിലെ പല മെഡിക്കല്‍ കോളേജുകളും പണത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ഈ തീരുമാനങ്ങള്‍. രാജേന്ദ്രബാബു കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഈ മെഡിക്കല്‍ കോളേജുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയ കോളേജുകളില്‍ വമ്പന്‍ തുകയാണ് വാങ്ങുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്.

ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കണം

ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കണം

രാജേന്ദ്രബാബു കമ്മിറ്റി മെഡിക്കല്‍ കോളേജുകളിലെ ഫീസായി നിശ്ചയിച്ചത് അഞ്ചര ലക്ഷമാണ്. ഇത് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതില്‍ അധികമാണ്. ഇതിനെതിരെ നേരത്തെ തന്നെ മാനേജ്‌മെന്റുകള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ അടക്കമുള്ളവര്‍ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ ഈ ഫീസ് ഇരട്ടിയായി ഉയര്‍ത്തണമെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ഇളവ് നല്‍കുമ്പോള്‍ അതിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ ദ്രോഹിക്കാനാണ് മാനേജ്‌മെന്റുകള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നുണ്ട്. ഇവര്‍ വായ്പയെടുത്തിട്ടാണ് നിലവിലെ തുക അടയ്ക്കുന്നത്. ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് ഈ വിദ്യാര്‍ത്ഥികളെ പഠനം തകര്‍ക്കുന്ന നിലയിലേക്ക് നയിക്കും.

വിവാദ മെഡിക്കല്‍ കോളേജുകള്‍

വിവാദ മെഡിക്കല്‍ കോളേജുകള്‍

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തുന്നത്. പ്രവേശനം റദ്ദാക്കിയ സാഹചര്യത്തില്‍ ഈ രണ്ട് മെഡിക്കല്‍ കോളേജുകളും വിവാദത്തിലാണ്. ഇതിന് പുറമേ ഫീസും കൂടി കൂട്ടുന്നത് നല്ലതല്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മുമ്പ് തന്നെ ഇവിടെ ഉയര്‍ന്ന തുകയാണ് ഫീസായി വാങ്ങുന്നത്. അതിന് പുറമേ പ്രവേശനം ലഭിക്കാന്‍ ലക്ഷങ്ങള്‍ കോഴ നല്‍കേണ്ടി വരുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പറയുന്നു. ഇവിടെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ പലരും നീറ്റ് പരീക്ഷയില്‍ ബഹുദൂരം പിന്നിലാണെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയില്‍ റാങ്കു ലഭിച്ചവരാണ്. ഇവിടെ ഒന്നാമതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിനിയുടെ റാങ്ക് പോലും 18000ത്തിന് മുകളിലാണ്. നീറ്റില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് 400 മാര്‍ക്കില്‍ കൂടുതല്‍ നേടാനായത്.

സര്‍ക്കാര്‍ കക്ഷി ചേരില്ല

സര്‍ക്കാര്‍ കക്ഷി ചേരില്ല

മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ സല്‍ക്കാര്‍ കക്ഷി ചേരില്ലെന്നാണ് സൂചന. എപ്രില്‍ ഒമ്പതിനാണ് കോടതി ഹര്‍ജി പരിഗണിക്കുക. ഫീസ് വര്‍ധന പാടില്ലെന്ന് സുപ്രീം കോടതിയില്‍ നിന്ന് നിര്‍ദേശമില്ലെന്നും ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അവകാശമില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ നീക്കത്തെ സര്‍ക്കാര്‍ ചിലപ്പോള്‍ പരസ്യമായി എതിര്‍ക്കാന്‍ സാധ്യതയുണ്ട്. അതേസമയം കണ്ണൂര്‍, കരുണ കോളേജുകളെ പിന്തുണച്ച സര്‍ക്കാരിന് അടുത്ത തിരിച്ചടി ഉണ്ടാവുമെന്നാണ് സാധ്യത. ഇവിടെ ഉയര്‍ന്ന റാങ്കുള്ളവരെ മുന്നില്‍ നിര്‍ത്തി കുറഞ്ഞ റാങ്കുള്ളവരുടെ പ്രവേശനം സാധൂകരിക്കാനായിരുന്നു കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ ശ്രമിച്ചതെന്നാണ് സൂചന. അതേസമയം മറ്റ് സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ റാങ്കുകളേക്കാള്‍ ഈ രണ്ടു കോളേജുകളിലെയും റാങ്കുകള്‍ മെച്ചമാണെന്ന് അയോഗ്യരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും പറയുന്നു.

പോലീസിന്റെ അന്വേഷണം

പോലീസിന്റെ അന്വേഷണം

ഇവിടെ പ്രവേശനത്തിനായി വമ്പന്‍ തുകയാണ് വാങ്ങിയതെന്ന ആരോപണത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാനേജ്‌മെന്റുകളും കോഴ വാങ്ങിയതായി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിട്ടുണ്ട്. 45 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെയാണ് എംബിബിഎസ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയതെന്ന് സൂചനയുണ്ട്. ഒന്നാം വര്‍ഷത്തില്‍ 10 ലക്ഷം രൂപയും സ്‌പെഷ്യല്‍ ഫീസ് 1.65 ലക്ഷം രൂപയുമാണ് ഈടാക്കിയത്. ഈസ്ഥാനത്താണ് 45 ലക്ഷം രൂപ വാങ്ങിയിരിക്കുന്നത്. അതേസമയം പണം വാങ്ങിയതിന് യാതൊരു രേഖകളും മാനേജ്‌മെന്റുകള്‍ നല്‍കിയിട്ടില്ല. ഇക്കാരണം കൊണ്ടാണ് പലരും പരാതിപ്പെടാതിരിക്കുന്നത്. നേരത്തെ സുപ്രീം കോടതി കോളജിലെ പ്രവേശനം റദ്ദാക്കിയപ്പോള്‍ ഇവിടെയുള്ള കുറച്ച് വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചിരുന്നു. ഇവര്‍ തന്ന ഫീസും സര്‍ട്ടിഫിക്കറ്റുകളും തിരിച്ച് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് മാനേജ്‌മെന്റുകള്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതികളാണ് ഈ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയുള്ളത്.

വിടി ബല്‍റാമിന്‍റേത് 'ലൈക്കി'കദാഹം.. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി' മാന്യന്‍' പട്ടം ചമയരുത്!വിടി ബല്‍റാമിന്‍റേത് 'ലൈക്കി'കദാഹം.. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി' മാന്യന്‍' പട്ടം ചമയരുത്!

കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!

രാജേഷ് വധം കുഴഞ്ഞുമറിഞ്ഞു; നൃത്താധ്യാപികയുടെ ഭര്‍ത്താവ് 90 ലക്ഷം കടക്കാരന്‍!! പോലീസ് ഖത്തറിലേക്ക്രാജേഷ് വധം കുഴഞ്ഞുമറിഞ്ഞു; നൃത്താധ്യാപികയുടെ ഭര്‍ത്താവ് 90 ലക്ഷം കടക്കാരന്‍!! പോലീസ് ഖത്തറിലേക്ക്

English summary
fees hike medical management in high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X