കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാലിനും മഞ്ജുവിനും പിന്നാലെ ഐശ്വര്യ ലക്ഷ്മി; കരുതലിന് നന്ദി അറിയിച്ച് ഫെഫ്ക

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; കൊവിഡ് പ്രതിസന്ധിയിൽ മറ്റ് മേഖലകൾക്കൊപ്പം തന്നെ സിനിമാ മേഖലയിലെ ദിവസവേതനക്കാരും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇവർക്ക് സഹായമെത്തിക്കാൻ സിനിമ മേഖലയിലെ മറ്റ് സംഘടനകളെ പോലെ തന്നെ ഫെഫ്കയും കരുതൽ നിധി ആരംഭിച്ചിരുന്നു. മോഹൻലാൽ, നടി മഞ്ജുവാര്യർ തുടങ്ങിയവർ സംഘടനയ്ക്ക് സഹായം നൽകിയതായി ഫെഫ്ക നേരത്തേ അറിയിച്ചിരുന്നു.

'പിണറായിക്ക് പിആർ ചെയ്യുന്നവർ?... രാഹുൽ ഗാന്ധിയും ശശി തരൂരും, അല്ലു അർജ്ജുൻ മുതൽ ജ്വാല ഗുട്ട വരെ''പിണറായിക്ക് പിആർ ചെയ്യുന്നവർ?... രാഹുൽ ഗാന്ധിയും ശശി തരൂരും, അല്ലു അർജ്ജുൻ മുതൽ ജ്വാല ഗുട്ട വരെ'

ഇപ്പോഴിതാ യുവതാരം ഐശ്വര്യ ലക്ഷ്മി കരുതൽ നിധിയിലേക്ക് സഹായം നൽകിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം

 ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി

പ്രിയ ഐശ്വര്യ ലക്ഷ്മി ,ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു .അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സാമ്പത്തികമായി സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ചതാണ് 'കരുതൽ നിധി ' പദ്ധതി.

 പിന്തുണ അറിയിച്ചു

പിന്തുണ അറിയിച്ചു

ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങൾക്കൊപ്പം , വ്യവസായ രംഗത്ത് നിന്നും , ചലച്ചിത്ര മേഖലയിൽ നിന്നും ധാരാളം സുമനസുകൾ ഈ പദ്ധതിക്കുള്ള പിന്തുണ , ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചു . ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിധത്തിൽ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളർത്താൻ ഇന്ത്യൻ ഫിലിം എപ്ലോയീസ് കോൺഫെഡറേഷൻ (AIFEC ) ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.

 ഏക താരം

ഏക താരം

ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തിൽ മോഹൻലാൽ ,മഞ്ജു വാര്യർ എന്നീ സീനിയർ അഭിനേതാക്കൾക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓർക്കുന്നതും അടയാളപ്പെടുത്തുന്നതും .

 കരുതലിന് നന്ദി

കരുതലിന് നന്ദി

സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന സഹസംവിധായകരും , ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും .. ഇങ്ങിനെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർ ഈ സ്നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .

Recommended Video

cmsvideo
കൊറോണ കാലത്ത് സഹായവുമായി ഫെഫ്ക കിച്ചൻ | Oneindia Malayalam
അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,ഞങ്ങളോടൊപ്പം കൈകോർത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ ,ഫെഫ്കയുടെ അഭിനന്ദനങ്ങൾ ..!!

ഇപ്പോൾ ഉത്തർപ്രദേശിന് വേണ്ടത് ഇതാണ്;യോഗി ആദിത്യനാഥിന് പ്രിയങ്കയുടെ രണ്ടാമത്തെ കത്ത്,ആവശ്യങ്ങൾ ഇങ്ങനെഇപ്പോൾ ഉത്തർപ്രദേശിന് വേണ്ടത് ഇതാണ്;യോഗി ആദിത്യനാഥിന് പ്രിയങ്കയുടെ രണ്ടാമത്തെ കത്ത്,ആവശ്യങ്ങൾ ഇങ്ങനെ

ഷാർജയിലെ ഫ്ളാറ്റിൽ കുടുങ്ങി നടന്റെ മകനും ഭാര്യയും ഇരട്ടക്കുട്ടികളും! മോഹൻലാൽ വിളിച്ചു, നടന്നത്...ഷാർജയിലെ ഫ്ളാറ്റിൽ കുടുങ്ങി നടന്റെ മകനും ഭാര്യയും ഇരട്ടക്കുട്ടികളും! മോഹൻലാൽ വിളിച്ചു, നടന്നത്...

English summary
Actress Aiswarya Lakshmi contribute to FEFKA fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X