കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുളയിലേ നുള്ളുന്നവര്‍ ആരൊക്കെ? നീരജിന്റെ കുറിപ്പില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവും; ഫെഫ്ക രംഗത്ത്

  • By News Desk
Google Oneindia Malayalam News

കൊച്ചി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പതിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമയില്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്‍ നീരജ് മാധവും മലയാള സിനിമയിലെ ചില അലിഖിത നിയമങ്ങളെകുറിച്ച് എഴുതിയിരുന്നു. വളര്‍ന്നു വരുന്ന ഒരുത്തനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലും ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നീരജ് മാധവ്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ഫെഫ്ക രംഗത്തെത്തിയിരിക്കുകയാണ്.

Recommended Video

cmsvideo
നീരജിന്റെ പോസ്റ്റില്‍ അമ്മയ്ക്ക് കത്ത് | Oneindia Malayalam

മലയാള സിനിമയിൽ വളർന്നു വരുന്നവനെ മുളയിലേ നുള്ളുന്ന ഒരു സംഘമുണ്ട്! തുറന്നടിച്ച് നീരജ് മാധവ്!മലയാള സിനിമയിൽ വളർന്നു വരുന്നവനെ മുളയിലേ നുള്ളുന്ന ഒരു സംഘമുണ്ട്! തുറന്നടിച്ച് നീരജ് മാധവ്!

ഇന്ത്യ-ചൈന സേനാതല ചര്‍ച്ചകള്‍ പരാജയം; വരും ദിവസങ്ങളിലും ചര്‍ച്ച തുടരും; കനത്ത ജാഗ്രതഇന്ത്യ-ചൈന സേനാതല ചര്‍ച്ചകള്‍ പരാജയം; വരും ദിവസങ്ങളിലും ചര്‍ച്ച തുടരും; കനത്ത ജാഗ്രത

അമ്മക്ക് കത്ത്

അമ്മക്ക് കത്ത്

നീരജിന്റെ കുറിപ്പില്‍ പറയുന്നത് പോലെ മലയാളം സിനിമയില്‍ വളര്‍ന്നു വരുന്ന താരങ്ങളെ മുളയിലെ നുള്ളാം എന്ന് വിചാരിക്കുന്ന ഒരു സംഘം മലയാളം സിനിമയില്‍ ഉണ്ടെങ്കില്‍ അത് ആരൊക്കെയാണെന്ന് നീരജ് വെളിപ്പെടുത്തണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫെഫ്ക 'അമ്മ' ക്ക് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 തെളിയിച്ചാല്‍ ഒപ്പം നില്‍ക്കും

തെളിയിച്ചാല്‍ ഒപ്പം നില്‍ക്കും

ഇത്തരം ആളുകള്‍ ഒപ്പമുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കുമെന്നും ഫെഫ്ക അമ്മക്ക് അയച്ച കത്തില്‍ പറയുന്നു. നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക നല്‍കിയ കത്തില്‍ ആരാപിക്കുന്നു.

 സ്ത്രീ വിരുദ്ധം

സ്ത്രീ വിരുദ്ധം

നായികയുടെ ഹെയര്‍ഡ്രസറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് താന്‍ വളര്‍ന്നുവന്നത് അധ്വാനം കൊണ്ട് മാത്രമാണെന്ന് നീരജിന്‍െ പരാമര്‍ശമാണ് ഫെഫ്ക സ്ത്രീ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായി കണക്കാക്കിയത്.

 ഉത്തരവാദിത്തം

ഉത്തരവാദിത്തം

സുശാന്ത് സിംഗ് രജ്പതിന്റെ ആത്മഹത്യ വേദനാ ജനകവും നിര്‍ഭാഗ്യകകരവുമാണെന്നും എന്നാല്‍ ഈ സംഭവത്തെ ഒരു യുക്തിയുമില്ലാതെ മലയാള സിനിമ സാഹചര്യങ്ങളിലേക്ക് പ്രതിഷ്ഠിച്ചതല്ലെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം നീരജിനുണ്ടെന്നും ഫെഫ്ക വ്യക്തമാക്കി.

 കമല്‍

കമല്‍

നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇത്തരമൊരു അനുഭവം നീരജിനോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അത് പരിഗണിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു കമലിന്റെ പ്രതികരണം.

 അലിഖിത നിയമങ്ങള്‍

അലിഖിത നിയമങ്ങള്‍

'സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ', ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, 'അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.' അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്ന് തുടങ്ങുന്നതായിരുന്നു നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഹൈറാര്‍ക്കി

ഹൈറാര്‍ക്കി

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു സംബ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവെന്നും നീരജ് പറഞ്ഞു. Extremely judgemental ആയിട്ടുള്ള ഒരു പറ്റം കൂട്ടര്‍. വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണെന്നും നീരജ് പറയുന്നു.

 തിരിച്ചറിവ്

തിരിച്ചറിവ്

ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്. നായികയുടെ hairdressersâ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. തുടങ്ങിയ കാര്യങ്ങളാണ് നീരജ് ആരോപിച്ചത്.

English summary
Fefka Against Neeraj Madhav On His Facebook Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X