ഈശോ സിനിമ വിവാദം: നാദിർഷയെ പിന്തുണച്ച് ഫെഫ്ക, തൽപ്പരകക്ഷികൾ സൃഷ്ടിക്കുന്ന വിവാദം
കൊച്ചി: ഈശോ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഫെഫ്ക. സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദം തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നത് ആണെന്ന് ഫെഫ്ക വ്യക്തമാക്കി. ഇത്തരം വിവാദങ്ങളില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തി. സിനിമയിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് സിനിമയുടെ ടൈറ്റില്‍ ആയി വരുന്നത് മലയാള സിനിമയിലെ ആദ്യത്തെ സംഭവം അല്ല.
അത്തരത്തില്‍ പേരിട്ട ചിത്രങ്ങളില്‍ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയവയും ഹിറ്റായ ചിത്രങ്ങളും അടക്കമുണ്ട്. ഈ മ യൗ, ജോസഫ്, നരസിംഹം പോലുളള പേരുകളില്‍ വന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചവയാണ്. സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ച് നിര്‍ത്താനുളള ഗൂഢമായ ശ്രമങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക പ്രതികരിച്ചു.
ഈശോ എന്നുളള പേര് മാറ്റില്ലെന്ന് നാദിര്‍ഷ നേരത്തെ വ്യക്തമാക്കിയിരുന്നു.. നാദിര്‍ഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്തു. ചിത്രത്തില്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഇല്ലെന്ന് ബോധ്യമുണ്ട്. സിനിമയുടെ ഉള്ളടക്കം, സിനിമയുടെ പേര് പോലുളള പ്രധാനപ്പെട്ട കാര്യങ്ങളില്‍ പുറത്ത് നിന്നുളള നിയന്ത്രണം അപകടകരമാണ്. ഇത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്ന് കയറ്റമാണ്. ഇതിനെ ഒറ്റക്കെട്ടായി ചെറുക്കാന്‍ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഫെഫ്ക അഭ്യര്‍ത്ഥിച്ചു.

Recommended Video
വിവാദവുമായി ബന്ധപ്പെട്ട് നാദിർഷയുടെ കുറിപ്പ്: '' എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ് ലൈൻ മാത്രം മാറ്റും . അല്ലാതെ തൽക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . 'കേശു ഈ വീടിന്റെ നാഥൻ ' ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക'' .












Click it and Unblock the Notifications