കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സര്‍ ബോര്‍ഡിന്റെ കത്രികവയ്ക്കല്‍; ചലച്ചിത്ര പ്രവര്‍ത്തകര്‍ സെന്‍സര്‍ബോര്‍ഡ് ആസ്ഥാനം ഉപരോധിക്കും

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ സൈജോ കണ്ണനൈക്കലിന്റെ 'കഥകളി' എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ബോര്‍ഡിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫെഫ്കയുടെ നേതൃത്വത്തില് ജൂണ്‍ 20ന് തിങ്കളാഴ്ച ചിത്രാഞ്ജലിസ്റ്റുഡിയോയിലെ സെന്‍സര്‍ബോര്‍ഡ് ആസ്ഥാനം ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉപരോധിക്കും. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.

കലാമൂല്യമുള്ള ചിത്രമെന്ന് വിലയിരുത്തലുള്ള കഥകളിക്ക് നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് അംഗീകരിക്കാനാകില്ല. സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. അതേസമയം സെന്‍സര്‍ബോര്‍ഡ് നടപടിക്കെതിരെ ഫെഫ്ക കോടതിയെ സമീപിച്ചിട്ടുണ്ട്.

Kathakali Malayalam Filim

ചിത്രത്തിന് സര്‍ട്ടിഫിക്കറ് നല്‍കണമെന്ന് ചില സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ വാദിച്ചുവെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ പ്രതിഭ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്ന് തറപ്പിച്ച് പറയുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ക്ക് സിനിമയെ പറ്റി ധാരണയില്ലെന്നാണ് അംഗങ്ങള്‍ തന്നെ പറയുന്നത്. അതേസമയം വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് പ്രതിഭ പറഞ്ഞു.

കഥകളി കലാകാരന്റെ ജിവിതം പറയുന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തില്‍ അമിത നഗ്നതാ പ്രദര്‍മുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. വസ്ത്രമഴിച്ച വച്ച് നായകന്‍ പുഴയിലേക്ക് ഇറങ്ങുന്ന രംഗം ഒഴിവാക്കിയാല്‍ മാത്രമേ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കൂവെന്നാണ് അവരുടെ നിലപാട്.

എന്നാല്‍ സംവിധായകന്‍ സൈജോ വഴങ്ങിയില്ല. അദ്ദേഹം സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തുവന്നു. സിനിമയ്ക്ക് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കലാമൂല്യമുള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നതിന് തടസമാകുമെന്നാണ് ഫെഫ്ക പറയുന്നത്. സംവിധായന് പിന്തുണയുമായെത്തിയ ഫെഫ്ക സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്.

English summary
Strong protest still arising on Screening of the film Kadhakali. FEFKA is going to protest against Censor Board office at kerala on june 20th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X