• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആഷിക് അബുവിന് ചുട്ട മറുപടിയുമായി ഫെഫ്ക; നോട്ടീസും തുറന്നകത്തും പുറത്തുവിട്ട് രഞ്ജി പണിക്കരും വിജയനും

 • By Desk

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ തന്നെ രണ്ട് ധ്രുവങ്ങളില്‍ ആക്കിയിരുന്നു. ഇപ്പോള്‍ ദീലിപിനെ താര സംഘടന തിരിച്ചെടുത്തതും അതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ രാജിവച്ചതും ആയി ബന്ധപ്പെട്ട വിവാദങ്ങള്‍ താരസംഘടനയ്ക്ക് പുറത്തേക്കും എത്തിയിരിക്കുകയാണ്.

സംവിധായകന്‍ ആഷിക് അബു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെഫ്ക രംഗത്തെത്തിയിരിക്കുന്നു. സംഘടനയ്‌ക്കെതിരെ ആഷിക് അബു നടത്തിയത് അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങള്‍ ആണ് എന്നാണ് ആക്ഷേപം.

ആഷിക്കിന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുകയാണ് ഫെഫ്ക പ്രസിഡന്റ് രഞ്ജി പണിക്കരും ജനറല്‍ സെക്രട്ടറി ജിഎസ് വിജയനും. ആഷിക് അബുവിന് ഫെഫ്ക നല്‍കിയ നോട്ടീസും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതാണ് ആ തുറന്ന കത്ത്...

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

പ്രിയ ആഷിഖ് അബു,

ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്റെ ഒരംഗത്തിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത് ആദ്യമായാണ്. ഇന്നലെ താങ്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ യൂണിയന്റെ വേദി താങ്കള്‍ക്ക് ഇപ്പോള്‍ ലഭ്യമല്ലെന്ന വ്യാജവാദം മുന്നോട്ടുവെച്ച് താങ്കള്‍ യൂണിയനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. യൂണിയന്‍ വേദി ഇപ്പോള്‍ ലഭ്യമല്ലെന്ന തോന്നല്‍ താങ്കള്‍ക്കുണ്ടാവാന്‍ കാരണമായി താങ്കള്‍ തന്നെ ചൂണ്ടിക്കാണിച്ചത് എക്‌സിക്യൂട്ടീവ് കമ്മിറ്റി താങ്കള്‍ക്കൊരു കാരണം കാണിക്കല്‍ നോട്ടീസ് തന്നിട്ടുണ്ടെന്നും അതിന് താങ്കള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല എന്നുമാണ്.

നടിക്കൊപ്പം തന്നെ

നടിക്കൊപ്പം തന്നെ

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെഫ്ക ഇരയോടോപ്പമല്ല എന്നും പക്ഷപാതപരമായ നിലപാടുകള്‍ എടുത്തു എന്നും പ്രസ്തുത കുറിപ്പില്‍ താങ്കള്‍ ആരോപിക്കുന്നു. നടന്‍ ദിലീപ് കുറ്റാരോപിതനായി അറസ്റ്റ്‌ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ദിലീപിനെ ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത്‌കൊണ്ട് സംഘടനാതലത്തില്‍ ആദ്യം നടപടി സ്വീകരിച്ചത് ഫെഫ്കയാണ്. വിചാരണപൂര്‍ത്തിയാക്കി ദിലീപ് നിരപരാധിത്വം തെളിയിക്കുന്നുണ്ടെങ്കില്‍ മാത്രമേ ആ തീരുമാനം പുന:പരിശോധിക്കേണ്ടതുള്ളു എന്നതാണ് ഫെഫ്കയുടെ സുനിശ്ചിതമായ നിലപാട്. അന്നും ഇന്നും എന്നും ഫെഫ്ക ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ബോധ്യമുള്ളതാണ്.

ഫെഫ്കയുടെ സഹായം പറ്റിയില്ലേ...

ഫെഫ്കയുടെ സഹായം പറ്റിയില്ലേ...

താങ്കളുടെ ആദ്യ ചിത്രമായ ഡാഡികൂള്‍ മുതല്‍ എക്കാലവും ഫെഫ്കയുടെ സഹായ സഹകരണങ്ങള്‍ താങ്കള്‍ക്കുണ്ടായിട്ടുണ്ട്. ഡാഡികൂളിന്റെ സെറ്റില്‍ മറ്റൊരു സംഘടനയുടെ പേരില്‍ ഗുണ്ട ആക്രമണമുണ്ടായപ്പോള്‍ താങ്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സംരക്ഷണമൊരുക്കിയതും നിയമപരമായ പരിരക്ഷ ഏര്‍പ്പാടാക്കിയതും ഫെഫ്കയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ പിന്നിടും താങ്കള്‍ ഫെഫ്കയുടെ സഹായം തേടിയിട്ടുണ്ട്.

സമൂഹം തീരുമാനിക്കട്ടെ

സമൂഹം തീരുമാനിക്കട്ടെ

ഫെഫ്കയുടെ കാരണംകാണിക്കല്‍ നോട്ടീസിനെക്കുറിച്ച് താങ്കള്‍ സമൂഹമാധ്യമങ്ങളില്‍ വസ്തുതാ വിരുദ്ധമായി പരാമര്‍ശിച്ച നിലയ്ക്ക്, താങ്കള്‍ തന്ത്രപരമായി മറച്ചുവെച്ച ആ നോട്ടിസിന്റെ ഉള്ളടക്കം കേരളത്തിലെ പൊതുസമൂഹത്തെ അറിയിക്കണമെന്ന് സംഘടന തീരുമാനിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ യൂണിയന്റെയും താങ്കളുടെയും ധാര്‍മ്മികതയേയും സത്യസന്ധതയേയും പൊതുസമൂഹം ഓഡിറ്റ് ചെയ്യട്ടെ.

ഭരണസമിതിയിലും ഉണ്ടായിരുന്നില്ലേ

ഭരണസമിതിയിലും ഉണ്ടായിരുന്നില്ലേ

ചട്ടപ്പടി തന്ന കാരണംകാണിക്കല്‍ നോട്ടിസിന് ഇതുവരെ മറുപടി നല്‍കാതെ സമൂഹ മാധ്യമങ്ങളിലൂടെ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന താങ്കളെ ഒന്നോര്‍മ്മിപ്പിക്കുന്നു, മേല്‍പറഞ്ഞ നോട്ടിസിന് കാരണമായ സംഭവം നടന്നതിന് ശേഷം അധികാരമേറ്റ ഭരണസമിതിയില്‍ ഒരംഗമായി രണ്ടുവര്‍ഷം താങ്കള്‍ പ്രവത്തിച്ചിട്ടുണ്ട്. ആ പദവി വഹിക്കുന്നതിന് താങ്കള്‍ ആരോപിക്കുന്ന ഫെഫ്കയുടെ ''ദുഷിപ്പുകള്‍'' താങ്കള്‍ക്ക് തടസ്സമായില്ല എന്നതും പൊതുസമൂഹം വിലയിരുത്തട്ടെ.

യൂണിയന് വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു

യൂണിയന് വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു

ടി കാലയളവില്‍ താങ്കള്‍ യൂണിയനു നല്‍കിയ സംഭാവനകളെക്കുറിച്ച് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ടി കാലയളവില്‍ ചേര്‍ന്ന കമ്മിറ്റി യോഗങ്ങളില്‍ എത്രയെണ്ണത്തില്‍ താങ്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു..?

താങ്കള്‍ ഇപ്പോഴും ഫെഫ്കയില്‍ അംഗമായി തുടരുന്നുണ്ടെന്നും, ഒരംഗത്തിന് ഈ യൂണിയന്‍ കൊടുക്കുന്ന എല്ലാ അധികാര അവകാശങ്ങളും താങ്കള്‍ക്കും ലഭ്യമാണെന്നും, സംഘടനയുടെ ഇടങ്ങള്‍ ജനാധിപത്യപരമായ ഏതൊരു സംവാദത്തിനും താങ്കള്‍ക്കും കൂടി തുറന്നിട്ടിരിക്കുകയാണെന്നും സംഘടന അറിയിക്കുന്നു.

രണ്‍ജിപണിക്കര്‍, ജി എസ് വിജയന്‍

നോട്ടീസിന് കാരണം

നോട്ടീസിന് കാരണം

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആഷിക് അബുവിന്‍റെ അഭിമുഖം ആയിരുന്നു കാരണകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കാരണമായത്. 2017 ല്‍ ആയിരുന്നു ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. സംഘടനയെ അധിക്ഷേപിക്കുന്ന രീതിയില്‍ നുണപ്രചരണം ആണ് ആഷിക് അബു നടത്തിയത് എന്നാണ് ആരോപണം.

സംഭാവനയുടെ പേരില്‍

സംഭാവനയുടെ പേരില്‍

സാള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന സിനിമയുടെ അന്യഭാഷ റൈറ്റിന് പണം കിട്ടിയില്ലെന്ന പരാതിയില്‍ ഫെഫ്ക ഇടപെട്ടാണ് പണം ലഭ്യമാക്കിയത്. അതില്‍ 20 ശതമാനത്തോളം രൂപ ഫെഫ്ക കമ്മീഷന്‍ ആയി വാങ്ങി എന്നാണ് ആഷിക് ആരോപിച്ചത്. ഗുണ്ടാ സംഘങ്ങള്‍ക്ക് ആയിരുന്നെങ്കില്‍ വെറും രണ്ട് ശതമാനം കമ്മീഷന്‍ നല്‍കിയാല്‍ മതി എന്നായിരുന്നു ആഷികിന്‍റെ പരിഹാസം.

തിരിച്ചുകൊടുത്ത തുക?

തിരിച്ചുകൊടുത്ത തുക?

സാന്പത്തിക പരാതികള്‍ക്ക് പരിഹാരം കാണുന്പോള്‍ സ്വമേധയാ സംഭാവനയായി സംഘടനയ്ക്ക് പണം നല്‍കാറുണ്ട് എന്നാണ് ഫെഫ്കയുടെ വിശദീകരണം. അത്തരത്തില്‍ ആഷിക് അബുവും നല്‍കിയിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് ആഷിക് അബു പ്രശ്നം ഉണ്ടാക്കിയപ്പോള്‍ ആ പണം തിരിച്ചുനല്‍കിയതായും ഫെഫ്ക വിശദീകരിച്ചിട്ടുണ്ട്.

cmsvideo
  അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബു | Oneindia Malayalam
  എന്നിട്ടും എന്തിന്

  എന്നിട്ടും എന്തിന്

  ഇതൊക്കെ ചെയ്തിട്ടും സംഘടന അതിനെതിരെ പരസ്യമായി പ്രതികരിച്ചില്ല. തിരുത്തുണ്ടാകാത്ത സാഹചര്യത്തില്‍ ആണ് നോട്ടീസ് നല്‍കിയത്. പക്ഷേ, ആ നോട്ടീസിനും ആഷിക് അബു ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

  English summary
  FEFKA released explanation notice issued to Aashiq Abu and writes and open letter to him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more