കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ പിന്തുണച്ച് ഫെഫ്ക..... ദിലീപിനെ തിരിച്ചെടുക്കില്ല... ആഷിക്കിനെതിരെ നടപടിയുമില്ല!!

നടിക്ക് പിന്തുണയെന്ന് ഫെഫ്ക

Google Oneindia Malayalam News

കൊച്ചി: അമ്മയുടെ നിലപാടിനെതിരെ പൊട്ടിത്തെറികള്‍ നടന്നുകൊണ്ടിരിക്കെ നിര്‍ണായകമായ ഫെഫ്ക യോഗം ഇന്ന് നടക്കുന്നുണ്ട്. ഇതിന് പിന്നാലെ തന്നെ നിര്‍ണായക വിഷയങ്ങളില്‍ നിലപാട് വ്യക്താക്കിയിരിക്കുകയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് ധീരമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍. അതേമയം അമ്മയില്‍ നിന്ന് വിരുദ്ധമായ നിലപാടാണ് ഫെഫ്കയുടേതെന്ന് പരസ്യമായിരിക്കുകയാണ്.

അതേസമയം ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ അമ്മ ഇതുവരെ നിലപാട് മാറ്റിയിട്ടില്ല. ഒടുവില്‍ ദിലീപ് തന്നെ താന്‍ സംഘടനയിലേക്ക് തിരിച്ചുവരില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തില്‍ അമ്മയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങളാണ് ഫെഫ്കയെ പിന്നോട്ടടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദിലീപിനെ പുറത്താക്കില്ലെന്ന് ഫിയോക് പ്രഖ്യാപിച്ചിട്ടുണ്ട്.

നടിക്കൊപ്പം തന്നെ....

നടിക്കൊപ്പം തന്നെ....

ആക്രമികപ്പെട്ട നടിക്കൊപ്പമാണ് ഫെഫ്കയെന്ന് സംവിധായകനും ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അമ്മയിലെ വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും ഫെഫ്ക വ്യക്തമാക്കി. ഇതേ നിലപാട് തന്നെയായിരുന്നു സംഘടന ആദ്യമേ എടുത്തിരുന്നത്. അതില്‍ മാറ്റമില്ല. ദിലീപിനെ ആദ്യം പുറത്താക്കിയത് ഫെഫ്കയാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ഫെഫ്കയ്ക്കുള്ളില്‍ ചിലര്‍ അനുകൂലിച്ചിരുന്നെങ്കിലും അമ്മയിലേതിന് സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന സൂചനയെ തുടര്‍ന്ന് ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ആഷിക്ക് അബുവിനെ പുറത്താക്കിയിട്ടില്ല

ആഷിക്ക് അബുവിനെ പുറത്താക്കിയിട്ടില്ല

ആഷിക്ക് അബു നടത്തിയ പരസ്യ പ്രതികരണങ്ങള്‍ നേരത്തെ ഫെഫ്കയെ അപമാനിക്കുന്ന തരത്തിലായിരുന്നു. എന്നാല്‍ ആഷിക്കിനെ ഫെഫ്കയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പരസ്യ വിമര്‍ശനത്തോട് യോജിപ്പില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അച്ചടക്ക നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. സംഘടനയില്‍ പാലിക്കേണ്ട നടപടികള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ആഷിക്ക് അബുവിനോട് മുന്‍പ് വിശദീകരണം ചോദിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ഇപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുകയാണ്

ഇപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുകയാണ്

ഫെഫ്ക ജനറല്‍ സെക്രട്ടറിക്കെതിരെ ആഷിക്ക് അബു നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കുക മാത്രമേ ചെയ്യേണ്ടതുള്ളൂവെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ പറഞ്ഞു. ആഷിക്കിനായി സംഘടനയുടെ വാതില്‍ ഇപ്പോഴും തുറന്നിട്ടിട്ടുണ്ട്. വിശദീകരണം നല്‍കുന്നതിന് തടസ്സമില്ലെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. അതേസമയം ആഷിക്കിന് വിമര്‍ശനം ഉന്നയിക്കാന്‍ സംഘടനയുടെ വേദി തുറന്നിട്ടിരിക്കുകയാണെന്നും ഫെഫ്ക വ്യക്തമാക്കി. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കുറ്റവിമുക്തനാക്കും വരെ ഫെഫ്കയില്‍ അദ്ദേഹത്തെ തിരിച്ചെടുക്കില്ലെന്നും സംഘടന പറഞ്ഞു.

ഫെഫ്ക ദിലീപിനെ പിന്തുണയ്ക്കുന്നു

ഫെഫ്ക ദിലീപിനെ പിന്തുണയ്ക്കുന്നു

ദിലീപീനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഫെഫ്ക്കയ്ക്കും ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും ഉള്ളതെന്നായിരുന്നു ആഷിക്ക് അബു ആരോപിച്ചിരുന്നത്. ഈ പ്രസ്താവനയെ തുടര്‍ന്ന് ആഷിക്കിനെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന് വരെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു തീരുമാനം സംഘടന എടുത്തിട്ടില്ലെന്നാണ് മനസിലാവുന്നത്. അതേസമയം ദിലീപ് തങ്ങളുടെ സംഘടനയില്‍ അംഗമായി തുടരുമെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്. ജനറല്‍ സെക്രട്ടറി എംസി ബോബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ പുറത്താക്കില്ല

മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ പുറത്താക്കില്ല

മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ പുറത്താക്കാന്‍ പറ്റില്ലെന്ന് ഫിയോക് പറയുന്നു. വിവാദങ്ങളും പ്രശ്‌നങ്ങളും തുടരുന്നത് എല്ലാവരും സ്വന്തം ചോറില്‍ മണ്ണ് വാരിയിടുന്നത് പോലെയാണെന്നും എംസി ബോബി പറഞ്ഞു. അതേസമം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടക്കുന്നുണ്ട്. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ നടന്‍ ലാലും രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമായിപ്പോയെന്ന് നടനും സംവിധായകനുമായ ലാല്‍ പറഞ്ഞു.

ദിലീപിന്റെ പിന്‍മാറ്റത്തിന് പിന്നില്‍ സിപിഎം.... മുകേഷിനെയും ഗണേഷിനെയും രക്ഷിക്കാന്‍ നേരിട്ടിറങ്ങി!!ദിലീപിന്റെ പിന്‍മാറ്റത്തിന് പിന്നില്‍ സിപിഎം.... മുകേഷിനെയും ഗണേഷിനെയും രക്ഷിക്കാന്‍ നേരിട്ടിറങ്ങി!!

അമൃതാനന്ദമയി അല്ല, മോഹൻലാലാണ് ഏറ്റവും വലിയ ആൾദൈവം! വൈറലായി ഫേസ്ബുക്ക് പോസ്റ്റ്അമൃതാനന്ദമയി അല്ല, മോഹൻലാലാണ് ഏറ്റവും വലിയ ആൾദൈവം! വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

English summary
fefka says will extent support to actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X