സ്ത്രീകളിലെ സുന്നത്ത്, ലീഗിനെതിരെ ഇകെ സുന്നികൾ; ഇകെ നേതാക്കളുടെ വിരട്ടലിൽ മുനവ്വറലി തങ്ങൾ ഭയന്നു....
ചേലാകർമ്മം നടത്തുന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടിച്ച യൂത്ത് ലീഗ് നടപടിക്കെതിരെയാണ് ഇകെ വിഭാഗം യുവജന നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധമറിയിച്ചത്.
മലപ്പുറം: കേരളത്തിൽ സ്ത്രീകളിലെ ചേലാകർമ്മം വ്യാപകമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് ലീഗിനെതിരെ ഇകെ സുന്നികളുടെ വിമർശനം. ചേലാകർമ്മം നടത്തുന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടിച്ച യൂത്ത് ലീഗ് നടപടിക്കെതിരെയാണ് ഇകെ വിഭാഗം യുവജന നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധമറിയിച്ചത്.
ചേലാകർമ്മം നടത്തുന്ന കോഴിക്കോട്ടെ സ്ഥാപനത്തെക്കുറിച്ച് മാതൃഭൂമിയാണ് വാർത്ത പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് പികെ ഫിറോസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ കോഴിക്കോട്ട് പ്രവർത്തിക്കുന്ന ക്ലിനിക്ക് യൂത്ത് ലീഗ് പ്രവർത്തകർ അടച്ചുപൂട്ടിയത്. ഇത്തരം അനാചാരങ്ങൾക്ക് കുട പിടിക്കുന്ന സ്ഥാപനം അടച്ചുപൂട്ടിയ യൂത്ത് ലീഗിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യൂത്ത് ലീഗ് നടപടിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിലും അനവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.

പിന്തുണച്ച് മുനവ്വറലി തങ്ങളും...
സ്ത്രീകൾക്ക് ചേലാകർമ്മം നടത്തുന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടിയ പികെ ഫിറോസ് അടക്കമുള്ള നേതാക്കളെ അഭിനന്ദിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഇകെ നേതാവിന്റെ കമന്റ്...
എന്നാൽ യൂത്ത് ലീഗിന്റെ നടപടിയെ വിമർശിച്ച് ഇകെ വിഭാഗം നേതാവ് ബഷീർ ഫൈസി ദേശമംഗലം മുനവ്വറലി തങ്ങളുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. ഇതോടെയാണ് മുനവ്വറലി തങ്ങൾ പോസ്റ്റ് പിൻവലിച്ചത്.

സഹതപിക്കുന്നു...
''എന്തറിഞ്ഞിട്ടാണ് ഈ പിന്തുണ കമന്റുകൾ, സ്ത്രീ ചേല കർമ്മം അതിന്റെ മതവിധി എന്താണെന്ന് തങ്ങൾക്കറിയില്ലെങ്കിൽ സഹതപിക്കുന്നു. പിന്നെ അതൊരു ക്ലിനിക്കായി തുടങ്ങുന്നതിലെസാംഗത്യം ഉൾക്കൊള്ളാനാവില്ല. പക്ഷേ ആർക്കോ വേണ്ടി നാം അപരിഷ്കൃമാകരുത്. എങ്കിൽ കർമ്മ ശാസ്ത്രത്തെ വലിച്ചെറിഞ്ഞോളു, ഇനി ഇത് മനുഷ്യത്വ രഹിതമാണെങ്കിൽ പൂട്ടേണ്ടത്
സംഘടനയോ പോലീസോ?" എന്നായിരുന്നു എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷററായ ബഷീർ ഫൈസി ദേശമംഗലം കമന്റ് ചെയ്തത്.

സത്യധാര എഡിറ്ററും...
ഇതിനു പിന്നാലെ സത്യധാര എഡിറ്ററായ അൻവർ സാദിഖ് ഫൈസി താനൂരും യൂത്ത് ലീഗിനെതിരെ രംഗത്തെത്തി. യൂത്ത് ലീഗിനെയും വാർത്ത പുറത്തുവിട്ട മാതൃഭൂമിയെയും രൂക്ഷമായി വിമർശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിങ്ങളെ മാർക്കവും...
സമുദായ യൂത്തന്മാരേ എന്ന് അഭിവാദ്യം ചെയ്തു കൊണ്ടാണ് സാദിഖ് ഫൈസിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. തലപ്പ് മുറിക്കുന്ന നിങ്ങളെ 'മാർക്ക'വും നാളെ മാതൃഭൂമിക്കാർ ക്രൂര - പ്രാകൃതമെന്ന് വിധിക്കും; ഏതെങ്കിലും നാലാം കിട ക്ലിനിക്ക് കാരന്റെ ചെലവിൽ. പുരുഷന്റെ 'മാർഗകല്യാണം' അനിസ്ലാമികവും പ്രാകൃതവുമാണെന്ന് 'ശാസ്ത്രീയ പഠനങ്ങൾ' വെച്ചു വിളമ്പും. അതിനെ പിന്തുണച്ച് ഇപ്പോഴേ രംഗത്തുള്ള 'ഖുർആൻ - സുന്നത്ത് സൊസൈറ്റി'ക്കാരൻ അന്ന് കസറും.

അന്നും നിങ്ങളുണ്ടാകണം...
അന്നും നിങ്ങളുണ്ടാവണം; ചേലാകർമമെന്ന 'ക്രൂര - പ്രാകൃത' ആചാരത്തിനെതിരെ കാമ്പയിൻ നടത്താൻ. 'മതേതരക്കാരു'ടെ കയ്യടി നേടാൻ..... നിയമം കയ്യിലെടുത്ത് ക്ലിനിക്കുകൾ പൂട്ടാൻ.... അതു കഴിഞ്ഞ പിറ്റേ ദിവസം ആരുടെയെങ്കിലും ചെയ്തികൾ പൊക്കിപ്പിടിച്ച് 'സമുദായത്തിലെ ഭീകരവാദികളിതാ നിയമം കയ്യിലെടുക്കുന്നു'എന്നു വിലപിക്കാൻ..... അപലപിക്കാൻ എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റ് പിൻവലിച്ചു...
ഇകെ വിഭാഗം സുന്നി നേതാക്കളുടെ വിമർശനം രൂക്ഷമായതോടെയാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications