നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടിമാരുടെ പേര് പറയാന്‍ സമ്മര്‍ദം..!! ഫെനി വെളിപ്പെടുത്തുന്നു !
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രത്യക്ഷപ്പെട്ട പേരാണ് സരിത എസ് നായരുടെ അഭിഭാഷകന്‍ ആയിരുന്ന ഫെനി ബാലകൃഷ്ണന്റേത്. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ തന്നെ വന്ന് കണ്ടിരുന്നു എന്ന വെളിപ്പെടുത്തലോടെയാണ് ഫെനി ചിത്രത്തിലേക്ക് വന്നത്. ഇതേത്തുടര്‍ന്ന് പോലീസ് ഫെനിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസില്‍ മലയാളത്തിലെ ചില പ്രമുഖ നടിമാരുടെ പേര് പറയാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്ന് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. ആലുവ പോലീസ് ക്ലബ്ബില്‍ പോലീസിന് മൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫെനി.

രണ്ട് ദിവസമായി തനിക്ക് പല സ്ഥലത്ത് നിന്നും ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. പലരും വിളിച്ച് ചില നടിമാരുടെ പേര് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അതിന് താന്‍ ഒരുക്കമല്ലെന്നും ഫെനി പറഞ്ഞു. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ എന്ന് അവകാശപ്പെട്ട് തന്നെ വന്നുകണ്ട രണ്ടുപേരില്‍ ഒരാളെ ഫെനി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ സംസാരത്തില്‍ ഒരു മാഡത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നു എന്ന ഫെനിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വന്‍വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്.3












Click it and Unblock the Notifications