സോളാര്‍ കമ്മീഷന് മുന്നില്‍ നാടകീയ രംഗങ്ങള്‍, 150തവണ വിളിച്ച നമ്പര്‍ അറിയില്ല, മലക്കം മറിഞ്ഞ് ഫെനി
കൊച്ചി: സോളാര്‍ കമ്മീഷന് മുന്നില്‍ സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന്റെ നാടകീയ രംഗങ്ങള്‍. 09846184400 ആരുടെ ഫോണ്‍ നമ്പര്‍ ആണെന്ന് ഫെനി ബാലകൃഷ്ണനോടുള്ള സോളാര്‍ കമ്മീഷന്റെ ചോദ്യത്തിന് അറിയില്ലെന്ന മറുപടി. 150 തവണ വിളിച്ച നമ്പര്‍ അറിയില്ലെയെന്ന് സോളാര്‍ കമ്മീഷന് ആവര്‍ത്തിച്ചു ചോദിച്ചു.
പിന്നീട് സര്‍ക്കാര്‍ ഡയറി വരുത്തി നമ്പര്‍ ബെന്നി ബഹാവിന്റേതാണെന്ന് കമ്മീഷന് ബോധ്യപ്പെടുത്തികൊടുത്തു. ഇതേ സമയം വിളിച്ചത് താന്‍ തന്നെയാണെന്നും നമ്പര്‍ ഓര്‍മ്മയില്ലെന്നും ഫെനി ബാലകൃഷ്ണന് വ്യക്തമാക്കി. സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്നതിന് മുന്‍പ് സരിത ഇന്നു തന്നെ വിളിച്ചിരുന്നതായി മൊഴി നല്കി.

കമ്മീഷന് മുന്നില്‍ എന്തൊക്കെ പറയണമെന്ന് സരിത പറഞ്ഞു തന്നിരുനനു. എന്നാല്‍ താന്‍ സരിതയുടെ ആവശ്യം നിഷേധിച്ചുവെന്നും ഫെനി സോളാര്‍ കമ്മീഷനു മുന്നില്‍ വ്യക്തമാക്കി. സരിത കേസുകളില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞതാണെന്നും അഭിഭാഷകന് മൊഴി നല്കി.
ഇതേ സമയം ഫെനി ബാലകൃഷ്ണന്റെ ഫോണ്‍ കോളുകളുടെ ലിസ്റ്റ് കമ്മീഷന് പുറത്തു വിട്ടിരുന്നു. മുഖ്യമന്ത്രിയുമായി ഫെനി ബാലകൃഷ്ണന് അഞ്ച് തവണ ഫോണില്‍ സംസാരിച്ചിരുനനു. തമ്പാനൂര്‍ രവിയുമായി 42 തവണയും ഫോണിലൂടെ ഫെനി സംസാരിച്ച രേഖകളാണ് പുറത്തു വിട്ടത്.
എന്നാല്‍ തമ്പാനൂര്‍ രവിയുമായി സോളാര്‍ വിഷയമല്ല സംസാരിച്ചത്. മറ്റു പല ആവശ്യങ്ങള്‍ക്കുമായാണ് വിളിച്ചത്. തമ്പാനൂര്‍ രവി തന്നെ തിരിച്ചു വിളിച്ചതും ചില കാര്യങ്ങള്‍ അറിയിക്കാനാണെന്നും ഫെനി കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications