സരിതയുടെ കത്തില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും... പറഞ്ഞത് ഫെനി
കൊച്ചി: കുറച്ച് നാളുകളായി സരിത എസ് നായരുടെ കത്തിനെ കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ല. എന്നാലും ആ കത്ത് അവിടെ കിടന്ന് പുകഞ്ഞുകൊണ്ടിരിയ്ക്കുയാണ്. അന്ന് പത്രസമ്മേളനത്തിനിടെ ഉയര്‍ത്തിക്കാട്ടിയ പേജുകളില്‍ നിന്ന് കിട്ടിയ പേരുകള്‍ മാത്രമാണോ സരിതയുടെ കത്തില്‍ ഉള്ളത്?
അല്ലെന്നാണ് സരിതുയടെ അഭിഭാഷകന്‍ ആയ ഫെനി ബാലകൃഷ്ണന്‍ പറയുന്നത്. അത് യാഥാര്‍ത്ഥത്തില്‍ ഒരു കത്തല്ല, മജിസ്‌ട്രേറ്റിന് നല്‍കാന്‍ തയ്യാറാക്കിയ റിപോര്‍ട്ട് ആണ്.

സരിതയുടെ കത്തില്‍ കൂടുതല്‍ രാഷ്ട്രീയക്കാരും സിനിമാക്കാരും ഉണ്ടെന്നാണ് ഫെനി ബാലകൃഷ്ണന്‍ കൊച്ചിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ആ പേരുകള്‍ താന്‍ വെളിപ്പെടുത്തും എന്നാണ് ഇപ്പോള്‍ പറയുന്നത്.
സരിത അന്നത്തെ മജിസ്‌ട്രേറ്റ് എന്‍വി രാജുവിനോട് എല്ലാവരുടേയും പേരുകള്‍ പറഞ്ഞിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിയ്ക്കുന്നുണ്ട്. എന്നാല്‍ ചില പേരുകള്‍ പറഞ്ഞു എങ്കിലും അവ തനിയ്ക്ക് ഓര്‍മയില്ലെന്നാണ് മജിസ്‌ട്രേറ്റ് പിന്നീട് സോളാര്‍ കമ്മീഷന് മൊഴി നല്‍കിയത്.
എന്തായാലും സരിതയുടെ കത്ത് സംബന്ധിച്ച വിവാദങ്ങള്‍ അടുത്ത കാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തുവരികയും ആണ്. അതിനും അപ്പുറം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് രൂക്ഷമായിരിയ്ക്കുന്ന സമയവും ആണ്.












Click it and Unblock the Notifications